തമിഴ് സിനിമ ലോകത്തിൽ നിന്നും ആരാധകരെ സന്തോഷിപ്പിക്കുന്ന ഒരു വാർത്തയാണ് എത്തിയിരിക്കുന്നത്. തമിഴ് സിനിമയിലെ എക്കാലത്തെയും മികച്ച അഭിനേത്രികളിൽ ഒരാൾ ആണ് സുഹാസിനി മണിരത്നം. നടി എന്നതിൽ ഉപരി മികച്ച ഒരു എഴുത്തുകാരിയും, സംവിധായകയും, നിര്മാതാവുമാണ് അവർ. സുഹാസിനി അടുത്തിടെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ആ വിശേഷം ആരാധകർക്കു മുന്നിൽ പങ്കുവെക്കുകയായിരുന്നു. തന്റെ അറുപത്തിയൊന്നാം പിറന്നാൾ ആണ് താരം കഴിഞ്ഞ ഓഗസ്റ്റ് പതിനഞ്ചിനു ആഘോഷിച്ചത്.
തന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ ആയിരുന്നു പിറന്നാൾ ആഘോഷം. നടിമാരായ ഖുശ്ബു, രാധിക, ലിസ്സി, പൂർണിമ, അനുഹാസൻ തുടങ്ങിയവർ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തിരുന്നു. പിറന്നാൾ ദിനത്തിലെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിനു പിന്നാലെ, ആരാധകർ ഞെട്ടിയിരിക്കുകയാണ്. അറുപതുകളിലും യുവത്വം നിറഞ്ഞു നിൽക്കുന്ന സുഹാസിനി ആരാധകർക്ക് അത്ഭുതമായി മാറിയിരിക്കുകയാണ്. തന്റെ അറുപത്തിയൊന്നാം പിറന്നാൾ ആഘോഷം ഗംഭീരമായാണ് താരം ആഘോഷിച്ചത്.
ചിത്രങ്ങൾ ആരാധകരും സിനിമാപ്രേമികളും ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.’നെഞ്ചകത്തെ കിള്ളാതെ’ എന്ന തമിഴ് ചലച്ചിത്രത്തിലൂടെയാണ് താരം ആദ്യമായി അഭിനയലോകത്തേക്ക് കടന്നു വന്നത്. പിന്നീട് തന്റെ അഭിനയമികവ്കൊണ്ട് നിരവധി സിനിമയിൽ വേഷം ലഭിച്ചു. മലയാളം, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും സുഹാസിനി അഭിനയിച്ചു. മികച്ച നടിക്കുള്ള നാഷണൽ അവാർഡ് നേടുവാനും അവർക്ക് സാധിച്ചിട്ടുണ്ട്. തമിഴിലെ സൂപ്പർ സ്റ്റാർ ആയ കമൽ ഹാസൻ സുഹാസിനിയുടെ അച്ഛന്റെ സഹോദരൻ ആണ്. കമൽ ഹാസനോടൊപ്പമാണ് സുഹാസിനി സിനിമാറ്റോഗ്രഫീ പഠിക്കാൻ മദ്രാസിലേക്ക് വരുന്നത്.
View this post on Instagram
പിന്നീട് കാമറ അസിസ്റ്റന്റ് ആയും സുഹാസിനി പ്രവർത്തിച്ചിരുന്നു. അങ്ങനെയാണ് അഭിനയത്തിലേക്ക് സുഹാസിനി കടന്നു വന്നത്. സുഹാസിനി അഭിയിച്ച സിനിമകളിലെ പല കഥാപാത്രങ്ങളും ഇന്നും പ്രേക്ഷകരുടെ മനസ്സിൽ തങ്ങിനില്കുന്നവയാണ്. കുറച്ചു വർഷങ്ങൾ ആയി താരം സാമൂഹികസേവന രംഗത്തും, ഫിലിം ഫെസ്റ്റിവൽ മേഖലയിലും സജീവമായി പ്രവർത്തിച്ചുവരികയായിരുന്നു. നിലവിൽ ‘മദ്രാസ് ടാക്കീസ് ‘ എന്ന പ്രൊഡക്ഷൻ കമ്പനി നടത്തി വരികയാണ് സുഹാസിനിയും ഭർത്താവ് ആയ മണിരത്നവും. മണിരത്നം തമിഴ് സിനിമയിലെ മികച്ച സംവിധായകരിൽ ഒരാൾ ആണ്.