ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ പ്രഗ്നാനന്ദയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് സൂപ്പർ സ്റ്റാർ സുരേഷ് ഗോപി.

എഫ് എക്സ് ക്രിപ്റ്റോ കപ്പ് 2022ൽ ഇന്ത്യയുടെ ചെസ്സ് ഗ്രാൻഡ് മാസ്റ്റർ രമേഷ് ബാബു പ്രഗ്നാനന്ദ അഞ്ചു തവണ ലോക ചെസ്സ് ചാമ്പ്യൻ ആയ നോർവേയുടെ മഗ്‌നസ് കാൽസനെ തോൽപിച്ചു. ഇന്ത്യക്ക് മുഴുവൻ അഭിമാനമായി മാറിയിരിക്കുകയാണ് ഈ 17 കാരൻ. എന്നാൽ മുഴുവൻ സ്കോറിൽ ഒരു പോയിന്റ് വ്യത്യാസത്തിൽ പ്രഗ്നാനന്ദ റണ്ണർ അപ്പ്‌ ആവുകയായിരുന്നു.എങ്കിലും ലോക ചെസ്സ് ചാമ്പ്യനെ 5 തവണ തോൽപ്പിച്ചിരുന്നു.

വലിയ നേട്ടം തന്നെ ആണ് ഇത്. നിരവധി പേരാണ് ആശംസകളുമായി രംഗത്ത് വരുന്നത്. ഇന്ത്യയുടെ പ്രശംസ വാനോളം ഉയർത്തിയിരിക്കുകയാണ് ഈ കൊച്ച് മിടുക്കൻ. ചെന്നൈ സ്വദേശി ആണ് പ്രഗ്നാനന്ദ. താൻ ഒന്നാമത് എത്തും എന്ന് കരുതിയിരുന്നു എന്നും എന്നാൽ രണ്ടാമത് എത്തിയതും വളരെ നല്ലതാണ് എന്നും മത്സര ശേഷം പ്രഗ്നാനന്ദ പറഞ്ഞു.ഒന്നാമതായാലും തോട്ടത്തിൽ ലജ്ജ തോന്നുന്നു എന്ന് മാഗ്നസ് കാൽസൻ പറഞ്ഞു.

ഇപ്പോൾ കൊച്ചു താരത്തിനു അഭിനന്ദനങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ് മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി.ഫ്ലവറിങ് ബഡ് ഓഫ് ഇന്ത്യ എന്ന തലക്കെട്ടോടെ ആണ് സുരേഷ് ഗോപി ചിത്രങ്ങൾ പങ്കുവെച്ചത്. ഇപ്പോൾ സുരേഷ് ഗോപിയുടെ പ്രൊഫൈൽ ചിത്രവും പ്രഗ്നാനന്ദയുടെ ആണ്.

സോഷ്യൽ മീഡിയകളിൽ സജീവമായ സുരേഷ് ഗോപി നാട്ടിൽ നടക്കുന്ന കാര്യങ്ങൾ എല്ലാം തന്റെ അക്കൗണ്ട് വഴി പങ്കുവെക്കാറുണ്ട്. അത്തരത്തിൽ പങ്കുവെച്ചതാണ് ഇന്ത്യയുടെ അഭിമാനമായ പ്രഗ്നാനന്ദയുടെ ചിത്രം. ഇപ്പോൾ പ്രഗ്നാനന്ദ ആണ് സോഷ്യൽ മീഡിയകളിൽ താരം.ഇന്ത്യൻ ചെസ്സിന്റെ ഭാവിയാണ് പ്രഗ്നാനന്ദ.

Leave a Reply

Your email address will not be published. Required fields are marked *