വലിയ ആർഭാടത്തിൽ നവരാത്രി ആഘോഷിച്ച് സുപ്രിയയും പൃഥ്വിയും, കൂടെ നിരവധി താരങ്ങളും.

പൃഥ്വിരാജും സുപ്രിയയും മലയാളികളുടെ പ്രിയ താര ജോടികൾ ആണെന്ന് പറയാം. പൃഥ്വിരാജ് സിനിമകളിൽ തിളങ്ങുമ്പോൾ നിർമ്മാണ മേഖലയിലെ തിരക്കുകളിൽ ഏർപ്പെടുകയാണ് സുപ്രിയ. ഭാര്യയും ഭർത്താവും പരസ്പരം സഹായിച്ച് സിനിമ മേഖലയിൽ സജീവമായി തുടരുന്നു. വ്യക്തിത്വം കൊണ്ടും നിലപാടുകൾ കൊണ്ടും ആരാധകർ നെഞ്ചിലേറ്റിയ ഈ താര ജോഡികൾ എന്നും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരരാണ്. സമൂഹ മാധ്യമങ്ങളിൽ സജീവമായ ഇവർ പങ്കുവെക്കുന്ന ഏതൊരു വാർത്തയും നിമിഷങ്ങൾക്കുള്ളിൽ ആണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.

അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരിക്കുന്നതാണ് സുപ്രിയ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് സുപ്രിയ ആരാധകർക്കായി നവരാത്രിയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത്. നവരാത്രി ആഘോഷത്തിന്റെ ഭാഗമായി കല്യാൺ ജ്വല്ലേഴ്സ് ഒരുക്കിയ നവരാത്രി ആഘോഷത്തിന്റെ ചിത്രങ്ങളാണിവ. ഈ പൂജയ്ക്ക് ഞങ്ങളെ ക്ഷണിച്ചതിന് ഒരുപാട് നന്ദി. എല്ലാവരെയും കാണാൻ സാധിച്ചതിനും പരിചയപ്പെടാൻ സാധിച്ചതും വളരെ നല്ല അനുഭവമായിരുന്നു എന്ന് സുപ്രിയ കുറിക്കുന്നു.

ബോളിവുഡ് ആക്ടർ രൺവീർ കപൂർ, തമിഴ് നടൻ പ്രബു, തുടങ്ങി വൻ താരനിരയാണ് ഈ ചടങ്ങിലേക്ക് പങ്കെടുക്കാനായി എത്തിച്ചേർന്നത്. സിനിമാലോകം ഒന്നടങ്കം തന്നെ ഈ പൂജക്ക് എത്തി എന്ന് പറയാം. ഇവരുടെ ഈ ചിത്രങ്ങൾ പുറത്തുവന്നതോടെ നിമിഷങ്ങൾക്കുള്ളിലാണ് ആരാധകർ വൈറലാക്കി മാറ്റിയത്. ഈ പരിപാടിയിൽ ഏവരുടെയും ശ്രദ്ധ ആകർഷിച്ച് കൊണ്ടാണ് സുപ്രിയയും പൃഥ്വിരാജ് എത്തുന്നത്. സൽവാർ ധരിച്ച് അതി സുന്ദരിയായാണ് സുപ്രിയ നിൽക്കുന്നത്.

വളരെ സിമ്പിളും എന്നാൽ എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കുന്ന രീതിയിൽ ആയിരുന്നു താരത്തിന്റെ വസ്ത്രധാരണം. സുപ്രിയുടെയും പൃഥ്വിരാജിന്റെയും ഒന്നിച്ചുള്ള ഈ ചിത്രങ്ങൾക്ക് വളരെ രസകരമായ കമന്റുകളാണ് ആരാധകർ നൽകുന്നത്. രാജുവേട്ടന്റെ നോട്ടം എങ്ങോട്ടാണ് എന്നും, കൂട്ടത്തിൽ ഏറ്റവും ലുക്ക് പ്രിത്വി തന്നെയാണെന്നും ആരാധകർ പറയുന്നു. ധാരാളം പേരാണ് ഇവരുടെ ചിത്രങ്ങൾക്ക് ലൈക്കുകളുമായി രംഗത്തെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *