മോളിവുഡിലെ ആക്ഷൻ ഹീറോ നായകനാണ് സുരേഷ് ഗോപി. തന്റെ ശബ്ദ ഗാംഭീര്യം കൊണ്ടും അഭിനയം കൊണ്ടും പഞ്ച് ഡയലോഗിലൂടെയും പ്രേക്ഷകരുടെ മനം കവർന്ന പ്രിയ നായകനാണ് സുരേഷ് ഗോപി. ഒട്ടനേകം സിനിമകളിൽ അഭിനയിച്ച താരത്തിന് നിരവധി ആരാധകരാണുള്ളത്. ഗോകുൽ സുരേഷ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ച് ഫോട്ടോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്.
അച്ഛനെ പോലെ ഗോകുൽ സുരേഷും സിനിമ രംഗത്തേക് ചുവടുവെപ്പ് നടത്തി. സുരേഷ് ഗോപിയും ഭാര്യ രാധികയും മക്കൾ ഗോകുൽ, ഭാഗ്യ, ഭവാനി, മാധവ് എന്നിവരും കൂടി ചേർന്ന് നിൽക്കുന്ന ഒരു ക്യൂട്ട് ഫാമിലി ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. മക്കളെ കുറിച് പറയുബോൾ തന്നെ താരത്തിന്റെ കണ്ണുകൾ നിറയാറുണ്ട്. അദ്ദേഹത്തിന്റെ മരിച്ചു പോയ മകൾ ലക്ഷ്മി ഇന്നും ഒരു തീരാ ദുഃഖം തന്നെയാണ്.
സുരേഷ് ഗോപി സിനിമ നടൻ മാത്രം അല്ല മറിച്ച് നല്ലൊരു പിന്നണി ഗായകനും അതിലുപരി നല്ലൊരു രാഷ്ട്രീയ പ്രവർത്തകനും കൂടിയാണ്. മറ്റുള്ളവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് അവരെ സഹായിക്കുന്നതിൽ വളരെ സന്തോഷം കണ്ടെത്തുന്ന ഒരു വ്യക്തി കൂടിയാണ് അദ്ദേഹം. അതുകൊണ്ടുതന്നെ നിരവധി പേരാണ് അദ്ദേഹത്തെ സ്നേഹിക്കുന്നത്.
താരത്തിന്റെ ഫാമിലി ഫോട്ടോസ് ആരാധകർ ഏറെ സന്തോഷത്തോടെയാണ് കാണുന്നത്. അതുകൊണ്ട് തന്നെ നിരവധി പേരാണ് അവരുടെ കുടുംബ ഫോട്ടോക്ക് ലൈക്കും കമന്റുമായ വന്നിട്ടുള്ളത്. ജോഷി സംവിധാനം ചെയ്ത പാപ്പൻ ആണ് സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചലച്ചിത്രം. നടന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.