കുഞ്ഞ് ആരാധകന്റെ ആഗ്രഹം സാധിച്ചുകൊടുത്ത് സുരേഷ് ഗോപി.!! മനോഹരമായ ദൃശ്യങ്ങൾ ഏറ്റെടുത്ത് പ്രേക്ഷകർ.

പരിചയപ്പെടുത്തലുകൾ ഒട്ടും തന്നെ ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയ നടനാണ് സുരേഷ് ഗോപി. പഞ്ച് ഡയലോഗുകളിലൂടെ ആരാധകരെ കോരിത്തിരിപ്പിക്കാൻ സുരേഷ് ഗോപിക്ക് സാധിച്ചിരുന്നു. ഒട്ടനവധി സിനിമകളിൽ അഭിനയിച്ച ഈ നടൻ ഇന്നും സിനിമ മേഖലയിൽ സജീവമായി തന്നെ തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് ഒരു പരിപാടിയിൽ പങ്കെടുക്കാൻ സുരേഷ് ഗോപി എത്തുന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഇടം പിടിക്കുന്നത് എന്ന് പറയാം.

ഏതൊരു ആളെയും വേർതിരിവ് ഇല്ലാതെ ചേർത്തു പിടിക്കാൻ ഈ നടന് സാധിക്കാറുണ്ട്. അത്തരത്തിൽ ആരാധകരുടെ ശ്രദ്ധ ലഭിക്കുകയാണ് താരത്തിന്റെ ഈ വീഡിയോ. സുരേഷ് ഗോപി എത്തിയ നിമിഷം മുതൽ ഏവരും താരത്തിന് അരികിൽ ചിത്രങ്ങൾ എടുക്കാൻ തിരക്ക് കൂട്ടുകയായിരുന്നു. എന്നാൽ ആ തിരക്കുകൾക്കിടയിലും തന്നെ കാണാൻ എത്തിയ കുഞ്ഞു ആരാധകനുമായുള്ള നിമിഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. സുരേഷ് ഗോപിയെ കാണാനുള്ള ആവേശത്തിൽ ഒടിഞ്ഞ കയ്യുമായി എത്തുകയാണ് ഈ ബാലൻ.

തുടർന്ന് ഈ ആരാധകന്റെ സഹോദരി അങ്കിളേ ഞാനൊരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിക്കുകയായിരുന്നു. കുഞ്ഞ് ആരാധകനെയും സഹോദരിയെയും കണ്ടപ്പോൾ ഇവർക്കായി ചിത്രം എടുക്കാൻ അവസരമുണ്ടാക്കുകയും ഒന്നിച്ച് ഫോട്ടോ എടുക്കുകയും ചെയ്യുന്നു. വേദനകൾക്കിടയിലും ഈ നടനെ കണ്ട സന്തോഷത്തിൽ ആയിരുന്നു ഈ കൊച്ചു ബാലൻ. നിരവധി പേരാണ് ഈ വീഡിയോ ഏറ്റെടുത്തത് എന്ന് പറയാം. പ്രായ ഭേദമന്യേ ഏവരും സ്നേഹിക്കുന്ന ഒരാളാണ് സുരേഷ് ഗോപി എന്നത്തിലൂടെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും.

ഇതിന് പിന്നാലെ ആരാധകർക്ക് മറ്റൊരു സന്തോഷ വാർത്തയുമായാണ് നടനെത്തുന്നത്. താരത്തിന്റെ ഇളയ മകനായ മാധവ് സുരേഷ് വെള്ളത്തിലിലേക്ക് എത്തുന്നു എന്നായിരുന്നു. ഗോകുൽ സുരേഷ് ഇതിന് മുന്നേ തന്നെ സിനിമാ മേഖലയിൽ സജീവമായിരുന്നു. ഇപ്പോൾ സഹോദരനും വെള്ളിത്തിരയിൽ ശോഭിക്കാൻ ആരംഭം കുറിക്കുകയാണ്. സുരേഷ് ഗോപിയാണ് ഈ സിനിമയിൽ നായകന് എത്തുന്നത്. അച്ഛന്റെയും മകന്റെയും ഒന്നിച്ചുള്ള ഈ പ്രകടനം കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *