എലിസബത്ത് രാജ്ഞിയെ നേരിൽ കാണുവാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചിട്ടുണ്ട്!എലിസബത്ത് രാജ്ഞിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സുരേഷ് ഗോപി. | Suresh Gopi Pays Tribute To Queen Elizabeth.

Suresh Gopi Pays Tribute To Queen Elizabeth : മലയാള സിനിമയുടെ ആക്ഷൻ ഹീറോ ആണ് സുരേഷ് ഗോപി ശക്തമായ ഒരുപാട് കഥാപാത്രങ്ങളിലൂടെ മലയാളജനതയെ മുഴുവൻ കയ്യിലെടുത്ത താരമാണ് സുരേഷ് ഗോപി. ഒരു അഭിനേതാവ് മാത്രമല്ല രാഷ്ട്രീയത്തിലും സജീവമാണ് സുരേഷ് ഗോപി. പാർലമെന്റിലെ ഒരംഗമാണ് താരം. വീണ്ടും സിനിമയിലേക്ക്ശക്തമായ കഥാപാത്രങ്ങളിലൂടെകടന്നു വന്നിരിക്കുകയാണ് മലയാളികളുടെ സ്വന്തം സൂപ്പർസ്റ്റാർ.

സോഷ്യൽ മീഡിയകളിൽ സജീവമായ താരം പ്രാധാന്യമുള്ള വിഷയങ്ങൾക്ക് തന്റെതായ നിലപാട് വ്യക്തമാക്കുന്ന ആളാണ്. അതുപോലെതന്നെ ആരൊക്കെ നല്ല കാര്യങ്ങൾ ചെയ്താലും അതെല്ലാം തന്റെ സോഷ്യൽ മീഡിയ വഴി പ്രേക്ഷകരെ അറിയിക്കുന്ന വ്യക്തിയാണ്സുരേഷ് ഗോപി. ഇപ്പോഴിതാ ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ വേർപാടിൽ അനുശോചനം അർപ്പിച്ചുകൊണ്ട് എലിസബത്ത് രാജ്ഞിയുമായി കണ്ടുമുട്ടിയ ഓർമ്മ പങ്കുവെക്കുകയാണ് സുരേഷ് ഗോപി.

ഒപ്പം എലിസബത്ത് രാജ്ഞിക്ക് കൈകൊടുക്കുന്ന ഒരു ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ഇതിലെ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു. എലിസബത്ത് രാജ്ഞി അന്തരിച്ചു എന്ന് അറിഞ്ഞതിൽ വളരെ വിഷമം ഉണ്ട്. അവരെ നേരിൽ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. ഇപ്രകാരമായിരുന്നു സുരേഷ് ഗോപിയുടെ കുറിപ്പ് ഒപ്പം ആദരാഞ്ജലികൾ താരം അർപ്പിച്ചു.

ഈ ചിത്രം പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുകയാണ് ഇപ്പോൾ. 59 വർഷം തുടർച്ചയായി 59 നടത്തിയ വ്യക്തിയാണ് എലിസബത്ത് രാജ്ഞി. ക്വീൻ എലിസബത്തിനെ അറിയാത്തവർ ഈ ലോകത്ത് ചുരുക്കം ആയിരിക്കും. രാഷ്ട്രീയത്തിൽ സജീവമായ സുരേഷ് ഗോപി പാർലമെന്റ് അംഗമാണെന്ന് പറഞ്ഞിരുന്നു അപ്പോൾ അതിനെപ്പറ്റി കൂടുതൽ ചോദിച്ചെന്നും സുരേഷ് ഗോപി പറഞ്ഞു. 2017 ലാണ് എലിസബത്ത് രാജ്ഞിയെ കാണാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചത് എന്നും കുറിപ്പിൽ ഉണ്ട്. ഈ ചിത്രം സോഷ്യൽ മീഡിയ പ്രേക്ഷകർക്കിടയിൽ വലിയ ശ്രദ്ധ നേടുകയാണ് ഇപ്പോൾ.

 

View this post on Instagram

 

A post shared by Suressh Gopi (@sureshgopi)

Leave a Reply

Your email address will not be published. Required fields are marked *