Symptoms Of Heart Attack : സാധാരണയായി ഹാർട്ടറ്റാക്കിന്റെ ഒരു സാധ്യതയായി നമുക്ക് അനുഭവപ്പെടുന്നതും കൂടുതൽ ആളുകൾ പറയുന്നതും നെഞ്ചുവേദന തന്നെയാണ് ചിലർക്ക് ആ വേദന ഷോൾഡറിലേക്കും കൈകളിലേക്കും വ്യാപിക്കുന്നതുമായി അനുഭവപ്പെടാറുണ്ട് ചില ആളുകൾക്ക് അത് കഴുത്തിലേക്ക് കയറി പോകാറുണ്ട്. ഇതെല്ലാം ആണ് അടിസ്ഥാനപരമായ രീതിയിൽ ഹാക്ക് ആണ് എന്ന് നമ്മൾ വിചാരിക്കുന്ന ലക്ഷണങ്ങൾ. എന്നാൽ ഇത് മാത്രമല്ല അതിന്റെ ലക്ഷണങ്ങൾ.
ചില ആളുകൾക്ക് ലക്ഷണങ്ങൾ ഒന്നും തന്നെ കാണണം എന്നില്ല. പ്രധാനമായും നെഞ്ചരിച്ചൽ ഉണ്ടാകുന്നത് എന്തെങ്കിലും ഭക്ഷണങ്ങൾ കഴിക്കുന്നത് മൂലമായിരിക്കും നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇതേ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ മുൻപ് എപ്പോഴെങ്കിലും ഇതുപോലെയുള്ള ബുദ്ധിമുട്ടുകൾ നമുക്ക് ഉണ്ടായിട്ടുണ്ടോ എന്നതാണ്. മുൻപ് ഉണ്ടാകാതിരിക്കുകയും എന്നാൽ ഇപ്പോൾ ആ ഭക്ഷണം കഴിക്കുമ്പോൾ അമിതമായ രീതിയിൽ നെഞ്ചരിച്ചൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ അതിനെ ഗുരുതരമായി തന്നെ കാണണം.
ഭക്ഷണങ്ങൾ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണെങ്കിൽ കഴിച്ച് കുറച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ ഗ്യാസിന്റെ പ്രശ്നങ്ങൾ നമുക്ക് അനുഭവപ്പെടുന്നതായിരിക്കും. അതുപോലെ നടക്കുമ്പോൾ വേദന ഉണ്ടാവുകയും നമ്മൾ ഇരിക്കുമ്പോൾ വേദന അനുഭവപ്പെടാതിരിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടെങ്കിൽ അത് ഹാർട്ടറ്റാക്കുമായി ബന്ധപ്പെട്ടതാണ്. പോലെ വല്ലാതെ വിയർക്കുക പ്രത്യേകിച്ച് അധ്വാനം ഇല്ലെങ്കിൽ കൂടിയും വിയർത്തു കൊണ്ടിരിക്കുക ശ്വാസം മുട്ടുക ക്ഷീണം ഉണ്ടാവുക.
എന്നിവയെല്ലാം ഹാർട്ടുമായി ബന്ധപ്പെട്ടുള്ള ബുദ്ധിമുട്ടുണ്ടാകുന്നതാണ്. നിങ്ങൾക്ക് നെഞ്ചുവേദന ഒരു മണിക്കൂറിൽ കൂടുതൽ അനുഭവപ്പെടുന്നുണ്ട് എങ്കിൽ ഉടനെ തന്നെ ഡോക്ടറുടെ ചികിത്സ നേടേണ്ടതാണ് ഒരു മണിക്കൂർ വരെ നോക്കി നിൽക്കേണ്ട ആവശ്യമില്ല കുറച്ച് അധികം സമയത്തേക്ക് നിങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് കാര്യമായി തന്നെ ഡോക്ടറെ സമീപിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.