കുഞ്ഞുവാവയെ ഒന്ന് കളിപ്പിക്കുവാനോ കോഞ്ചിക്കുവാനോ സാധ്യമാകാതെ താര കല്യാൺ..സങ്കടത്തോടെ ആരാധകർ.

ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷകരുടെ പ്രിയമായി മാറിയ താരമാണ് സൗഭാഗ്യ ഭർത്താവ് അർജുനും. താരങ്ങൾ തന്റെ യൂട്യൂബ് ചാനലിലൂടെ മകൾ സുദർശനയുടെ വീഡിയോകളും, സാദോഷകരമായ നിമിഷങ്ങളുമെല്ലാം പങ്കുവെക്കുമ്പോൾ നിമിഷം നേരം കൊണ്ടാണ് മലയാളികൾ ഏറ്റെടുക്കാറുള്ളത്. കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് സൗഭാഗ്യയുടെ അമ്മയും ആരാധകരുടെ ഇഷ്ടതാരമായ താരാ കല്യാണിനെ ഒരു സർജറി ചെയ്യേണ്ടതായി വന്നത്.

സർജറിയുടെ വിശേഷങ്ങൾ ഓപ്പറേഷനു വേണ്ടി ആശുപത്രിയിലേക്ക് പോകുന്ന അന്നേ ദിവസം തന്നെ താരം തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരോട് തുറന്നു പറഞ്ഞിരുന്നു. മണിക്കൂറോളം നീണ്ടു നിന്ന സർജറി വിജയകരമായിരുന്നു എന്നും അമ്മയ്ക്കിപ്പോൾ സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ട് എന്നും സൗഭാഗ്യ പ്രേക്ഷകരോട് പറയുകയാണ് ഇപ്പോൾ. ആശുപത്രിയിലെയും വീട്ടിലെയും അമ്മയുടെ വിശേഷങ്ങൾ താരം യൂട്യൂബ് ചാനലിലൂടെ ആരാധകർക്കായി പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ വീട്ടിൽ എത്തിയതിനു ശേഷമുള്ള അമ്മയുടെയും അമ്മമ്മയുടെയും മകളുടെയും ചിത്രം പങ്കുവെച്ചിരിക്കുകയാണ് സൗഭാഗ്യ. താര കല്യാൺ വളരെ സ്നേഹത്തോടെ കുഞ്ഞുവാവയെ നോക്കി നിൽക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞുവാവയുടെ തൊട്ടുപുറകിൽ സുഭലക്ഷ്മി അമ്മ ഫോണിൽ നോക്കുന്നതും കാണാം. ചിത്രത്തിന്റെ അടിക്കുറിപ്പ് “എന്റെ മൂന്ന് പ്രിയപ്പെട്ടവർ ” എന്നാണ് ഈ ചിത്രത്തിലെ അടിക്കുറിപ്പായി താരം നൽകിയിരിക്കുന്നത്.

അനേകം ആരാധകനാണ് ചിത്രം ഏറ്റെടുക്കുകയും വളരെ രസകരമായ മറുപടികൾ ഉന്നയിക്കുകയും ചെയ്യുന്നത്. താരാ കല്യാണിന്ന് എങ്ങനെയുണ്ട് ഇപ്പോൾ…വേദന കുറവുണ്ടോ എന്നൊക്കെ അന്വേഷിക്കുകയാണ് ആരാധകർ. ഇപ്പോഴും അത്രയേറെ അധികം സംസാരിക്കാൻ ആയിട്ടില്ല എന്നും ചിരിക്കുമ്പോഴൊക്കെ ചെറുതായി വേദന ഉണ്ട് എന്നും സൗഭാഗ്യ ഈ അവസരത്തിൽ ആരാധകരുടെ തുറന്നു പറയുകയാണ്. താരം ഇൻസ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രത്തിന് താഴെ അനേകം കമന്റുകൾ ഇപ്പോഴും കടന്നുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *