മലയാളികൾക്ക് ഏറെ സുപരിചിതമായ താര കുടുംബമാണ് സൗഭാഗ്യ വെങ്കിടേഷിന്റേത്. താര കല്യാണും അമ്മ സുഭലക്ഷ്മിയും മലയാളികൾക്ക് എക്കാലത്തെയും പ്രിയപ്പെട്ട നടികളാണ്. ഇരുവരും ഇപ്പോൾ സിനിമ മേഖലയിൽ നിന്ന് അകന്നു നിന്നെങ്കിലും ഇന്നും ആരാധകരുടെ മനസ്സിൽ തങ്ങി നിൽക്കുന്നു. നല്ലൊരു നടി മാത്രമല്ല , ഒപ്പം തന്നെ അത്യുഗ്രൻ ക്ലാസ്സിക്കൽ ഡാൻസർ കൂടിയാണ് താര കല്യാൺ. സമൂഹ മാധ്യമങ്ങളിൽ സജീവമായ സൗഭാഗ്യ തന്നെയാണ് കുടുംബ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുള്ളത്.
തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആരാധകരുമായി വിശേഷങ്ങൾ അറിയിക്കുന്നത്. അനേകം ആരാധകരാണ് ഇവർക്കുളത്. കഴിഞ്ഞ ദിവസങ്ങളിൽ താര കുടുംബത്തിന്റെ ഓണാഘോഷവും അതുകഴിഞ്ഞിട്ടുള്ള അർജുൻ സോമശേഖരന്റെ പിറന്നാളും ആരാധകർ ഏറ്റെടുത്തിരുന്നു. എന്നാൽ ഇപ്പോൾ ഞെട്ടലോടെ ആണ് താര കല്യാണിന്റെ വാർത്ത പ്രേക്ഷകർ അറിയുന്നത്.
സൗഭാഗ്യ തന്നെയാണ് അമ്മ താര കല്യാണിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് മുമ്പ് ഹോസ്പിറ്റൽ വേഷത്തിൽ താര കല്യാൺ കൊച്ചുമകളെ വാത്സല്യത്തോടെ എടുക്കുന്നതും കൊഞ്ചിക്കുന്നതുമായ ചിത്രങ്ങളാണ് പുറത്തിറക്കിയത്. അതോടൊപ്പം താരത്തിന്റെ വാക്കുകൾ ഇങ്ങനെ ” ഒരിക്കൽപോലും നേരിട്ട് കണ്ടിട്ടില്ലാത്ത എത്രയോ ആളുകൾ നിങ്ങളെന്നെ സ്നേഹിക്കുന്നുണ്ട് എന്നെ മാത്രമല്ല എന്റെ കുടുംബത്തെയും നിങ്ങൾ അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കും എന്ന് ഉറപ്പുണ്ട്.
നിങ്ങളുടെ പ്രാർത്ഥനയുടെ ശക്തി ഞങ്ങൾക്ക് തുണയുണ്ടാവട്ടെ എന്നിങ്ങനെ ആയിരുന്നു. നിരവധി പേരാണ് താര കല്യാണിനെ എന്തുപറ്റിയെന്ന് ചോദിച്ചു കൊണ്ട് എത്തുന്നത്. എത്രയും വേഗം അമ്മക്ക് സുഖമാകട്ടെ എന്നും, പ്രശ്നങ്ങളൊന്നും കൂടാതെ തിരിച്ചുവരാൻ പറ്റട്ടെ എന്നും, എപ്പോഴും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകുമെന്നും പറഞ്ഞുകൊണ്ടാണ് ആരാധകർ എത്തുന്നത്.
View this post on Instagram