വിവാഹ വേഷം പുനസൃഷ്ടിച്ച് താര കല്യാൺ.. പഴയ ഓർമകളിൽ സന്തോഷവതിയായ് താര കല്യാൺ.

മലയാളികളെ ഒട്ടും തന്നെ പരിചയപ്പെടുത്തേണ്ടതില്ലാത്ത താര കുടുംബമാണ് സൗഭാഗ്യ വെങ്കിട്ഷിന്റേത്. അമ്മ താര കല്യാണും ഭർത്താവ് അർജുനും മകൾ സുദർശനയും മലയാളികളുടെ പ്രിയപ്പെട്ടവരാണ്. നിരവധി ആരാധകരാണ് ഈ താരകുടുംബത്തിന്റെ വിശേഷങ്ങൾ അറിയാൻ ഏറെ കൗതുകത്തോടെ കാത്തിരിക്കാറുള്ളത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ ഈ കുടുംബം ആരാധകർക്കായി പുതിയ വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്.

മെമ്മറി റി ക്രിയേറ്റഡ് എന്ന ക്യാപ്ഷനോട് കൂടിയിട്ടാണ് താര കല്യാൺ ആരാധകർക്കായി വീഡിയോ യൂട്യൂബ് ചാനലിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. മറക്കുവാൻ പറയാൻ എന്തെളുപ്പം മണ്ണിൽ പിറക്കാതിരിക്കലാണ് അതിൽ എളുപ്പം എന്നു പറഞ്ഞുകൊണ്ടാണ് താര കല്യാൺ വീഡിയോ ആരംഭിക്കുന്നത്. എല്ലാവരുടെയും ജീവിതത്തിൽ മറക്കാനാവാത്ത ചിത്രങ്ങളും സന്ദർഭങ്ങളും ഉണ്ടാകുമെന്നും അത്തരത്തിൽ താരാ കല്യാണിന്റെ ജീവിതത്തിൽ സ്പെഷ്യൽ ആയിട്ടുള്ള ചിത്രത്തിനെയാണ് നടി പുനരാവിഷ്കരിക്കുന്നത് എന്നും പറയുന്നു.

താര കല്യാണിന്റെ വിവാഹ ചിത്രമാണ് മകൾ സൗഭാഗ്യയിലൂടെ വീണ്ടും പുനസൃഷ്ടിക്കുന്നത്. ഒരുപാട് വർഷം പഴക്കമുള്ള ഈ ചിത്രം റി ക്രീയറ്റ് ചെയ്യാൻ ആഭരണങ്ങൾ വാങ്ങിക്കാൻ പോകുന്നതും വീഡിയോയിൽ കാണാം. അതിനുശേഷം സൗഭാഗ്യയെ കാത്തിരിക്കുകയും പിന്നീട് മകളെ ചിത്രത്തിൽ ഉള്ളതുപോലെ അണിയിച്ചൊരുക്കുകയും ചെയ്യുന്നു. താര കല്യാൺ പങ്കുവെച്ച വീഡിയോ നിമിഷങ്ങൾക്കുള്ളിൽ ആരാധകർ ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കുകയും ചെയ്തു.

വളരെ കുറച്ച് അംഗങ്ങളായി തുടങ്ങിയ ചാനൽ ആരാധകരുടെ സപ്പോർട്ട് കൊണ്ട് പെട്ടെന്ന് തന്നെ വലിയൊരു ഫാമിലി ആയി മാറാൻ പറ്റിയെന്നും അതിന്റെ സന്തോഷത്തിൽ ആണെന്നും, അതിന് എല്ലാവരോടും ഒരുപാട് നന്ദിയും താര കല്യാൺ രേഖപ്പെടുത്തുന്നു. കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് തൊണ്ടയിൽ ഉള്ള സർജറിക്ക് വേണ്ടി ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നത്. പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തുകയും ചെയുന്നു. അതിനു മുമ്പാണ് താര കല്യാൺ ഈ വീഡിയോ എടുക്കുന്നത് എന്നും പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *