ആന പാപ്പനായ് താര പുത്രി ചക്കി!! കുണുങ്ങി നടന്ന് കൊമ്പനും, കൂളായ് മാളവികയും

മലയാളി പ്രേക്ഷകരുടെ പ്രിയ താര പുത്രിയാണ് ചക്കി. സിനിമകളിൽ ഒന്നും അഭിനയിച്ചില്ലെങ്കിലും മലയാളികൾ മാളവികയെ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ജയറാമിന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കുന്നത് കൊണ്ട് തന്നെ ഈ താര പുത്രി ഏവരുടെയും പ്രിയങ്കരിയാണ്. ജയറാം പാർവതി ദമ്പതികൾക്ക് നിരവധി ആരാധകരാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഇവരുടെ ഏതൊരു വാർത്തയും ആരാധകർക്കിടയിൽ ഏറെ പ്രചാരം ലഭിക്കാറുണ്ട്.

അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നതാണ് താരപുത്രി ചക്കിയുടെ വീഡിയോ. ചക്കി തന്നെയാണ് ഈ നിമിഷങ്ങൾ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ കൊമ്പന്റെ ഒപ്പം വളരെ കൂൾ ആയ് നടന്നുവരികയാണ് ചക്കി. ഈ ആനയുടെ ചങ്ങല പിടിച്ച് ആന പാപ്പാനെ പോലെയാണ് ചക്കി ഈ കൊമ്പനെ കൊണ്ടുവരുന്നത്. ഈ വീഡിയോ പങ്കുവെച്ച നിമിഷം തൊട്ട് നിരവധി കമന്റുകളുമായാണ് മലയാളികൾ രംഗത്തെത്തുന്നത്.

അച്ഛനായ ജയറാമിന്റെ ആനക്കമ്പം മലയാളി പ്രേക്ഷകർക്ക് ഏവർക്കും പരിചിതമാണ്. അതുകൊണ്ടുതന്നെ മാളവികയും ആനയുമായുള്ള ചിത്രങ്ങൾ പുറത്തുവന്നതോടെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. ഈ ചിത്രങ്ങൾക്ക് താഴെ ഇത് നിങ്ങളുടെ സ്വന്തം ആനയാണോ എന്നും ചോദിക്കുന്നവരുണ്ട്. ഈ വീഡിയോയ്ക്ക് ബാഗ്രൗണ്ട് മ്യൂസിക് ആയുള്ള ശ്യാമവനിലേതോ എന്ന പാട്ടും ഇതിന് ഭംഗി കൂട്ടുന്നു.

വീഡിയോ കണ്ടു ആരാധകർ അച്ഛനെ പോലെ തന്നെ മകളും എന്നും പറയുന്നു. ആനയുടെ ചങ്ങല പിടിച്ച് വളരെ മാസ് എൻട്രിയിൽ ഉള്ള നടത്തം കണ്ട് തകർത്തു എന്നും അടിപൊളി ആയിട്ടുണ്ട് എന്നും കമന്റ് ചെയ്യുന്നു. കമന്റുകളുടെ കൂട്ടത്തിൽ സഹോദരനായ കാളിദാസും എത്തിയിട്ടുണ്ട്. ഡ്യൂഡ് ചിൽ എന്നു പറഞ്ഞാണ് കാളിദാസ് രംഗത്തെത്തുന്നത്. നിരവധി പേരാണ് താരത്തിന്റെ ഈ വീഡിയോക്ക് ലൈക്കുകളുമായി രംഗത്തെത്തുന്നത്.

 

View this post on Instagram

 

A post shared by Chakki (@malavika.jayaram)

Leave a Reply

Your email address will not be published. Required fields are marked *