വിജയദശമി നാളിൽ ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കുരുന്നുകൾക്കും ആശംസകളുമായി താര രാജാവ് മോഹൻലാൽ.

മലയാള സിനിമയുടെ കംപ്ലീറ്റ് ആക്ടർ എന്ന് വിശേഷിപ്പിക്കുന്ന താരമാണ് മോഹൻലാൽ. എണ്ണിയാൽ ഒടുങ്ങാത്ത ഒരുപാട് നല്ല കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച താരമാണ് മോഹൻലാൽ. ഇപ്പോൾ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴി വിദ്യാരംഭം മാസത്തിൽ അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കുരുന്നുകൾക്കും വിജയദശമി ആശംസകൾ നേർന്നു കൊണ്ടാണ് മലയാള സിനിമയുടെ താരരാജാവ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഫേസ്ബുക്ക് വഴിയാണ് ഈ ചിത്രം അദ്ദേഹം പങ്കുവെച്ചത്.

ഇന്ന് ആദ്യക്ഷരം കുറിക്കുന്ന എല്ലാ കുട്ടികളുടെയും നന്മ നിറഞ്ഞ ഭാവിക്കായി എന്റെ പ്രാർത്ഥനകൾ എല്ലാവർക്കും വിജയദശമി ആശംസകൾ എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്. ഓം ഹരി:ശ്രീ ഗണപതയെ നമഃ അവിഘ്നമസ്തു: ശ്രീ ഗുരുഭ്യോ നമഃ എന്ന് എഴുതിയിട്ടുള്ള ഒരു ചിത്രമാണ് അദ്ദേഹം പങ്കുവെച്ചിട്ടുള്ളത്. ആയിരക്കണക്കിന് കുരുന്നുകൾ ആണ് ഇന്ന് ആദ്യ അക്ഷരം കുറിക്കുന്നത്.

വലിയ ചടങ്ങുകളാണ് ഈ ദിവസം ആരാധനാലയങ്ങളിൽ നടക്കുന്നത്. ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താര രാജാവും ഏവർക്കും ആശംസകൾ നേർന്നുകൊണ്ട് എത്തിയിരിക്കുകയാണ്.നിരവധി പേരാണ് ഈ ചിത്രത്തിന് താഴെ ആശംസകളുമായി എത്തുന്നത്. എല്ലാ ആഘോഷങ്ങൾക്കും ആശംസകൾ നേർന്നു കൊണ്ട് സോഷ്യൽ മീഡിയ എലത്തുന്നത് താരമാണ് ലാലേട്ടൻ. അതുകൊണ്ട് തന്നെ അദ്ദേഹം പങ്കുവെക്കുന്ന ചിത്രങ്ങൾക്കായി കാത്തിരിപ്പിൽ ആയിരുന്നു സോഷ്യൽ മീഡിയ മുഴുവനും.

പതിവുപോലെ തന്നെ സോഷ്യൽ മീഡിയയിൽ ആശംസകളുമായി എത്തുകയായിരുന്നു അദ്ദേഹം. ഇന്ന് മണ്ണിൽ ആദ്യക്ഷരം കുറിക്കുന്ന എല്ലാ കുരുന്നുകൾക്കും നല്ലൊരു ഭാവി ഉണ്ടാവട്ടെ എന്നാണ് ആരാധകരും പറയുന്നത്. ഈ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് നിരവധി താരങ്ങൾ ആണ് അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി വിജയദശമി ആശംസകളുമായി എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *