Making Of Tasty Mango Achar : പച്ചമാങ്ങ ഉപയോഗിച്ചുകൊണ്ട് വളരെ രുചികരമായ രീതിയിൽ നമുക്ക് അച്ചാർ ഉണ്ടാക്കാം. അതിനായി ആദ്യം തന്നെ ഒരു കിലോ പച്ചമാങ്ങ എടുക്കുക അത് മീഡിയം വലുപ്പത്തിലുള്ള കഷ്ണങ്ങളാക്കി അരിയുക അതിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾ പൊടി മുക്കാൽ ടീസ്പൂൺ കായപ്പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം .
നല്ല വൃത്തിയുള്ള ഒരു പാത്രത്തിൽ നിരത്തി വെയിലത്ത് വെച്ച് നല്ലതുപോലെ ഡ്രൈ ആക്കി എടുക്കുക. ഒരു ദിവസം മുഴുവൻ വെയില് കൊള്ളുന്നത് വളരെ നല്ലതായിരിക്കും. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യമായ അളവിൽ വറ്റൽമുളക് ചേർക്കുക നന്നായി ചൂടാക്കുക ശേഷം അത് കോരി മാറ്റുക പാനിലേക്ക് അര ടീസ്പൂൺ ഉലുവ ഇട്ട് വറക്കുക ശേഷം അതും കോരി മാറ്റുക.
അതുപോലെ മൂന്ന് ടീസ്പൂൺ കടുക് അര ടീസ്പൂൺ പെരുംജീരകം ഒരു ടീസ്പൂൺ നല്ല ജീരകം എന്നിവയും വറുത്ത് കോരി മാറ്റുക. വറ്റൽമുളക് നല്ലതുപോലെ പൊടിച്ചെടുക്കുക ബാക്കി മസാലകളും പൊടിച്ചെടുത്തതിനുശേഷം എല്ലാം ഡ്രൈ ആക്കി എടുത്ത മാങ്ങയിലേക്ക് ചേർത്തു കൊടുക്കുക അതിലേക്ക് അരക്കപ്പ് നല്ലെണ്ണ ഒഴിച്ച് കൊടുക്കുക.
നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പ് ഉണ്ടോ എന്ന് നോക്കി വേണമെങ്കിൽ ചേർത്തു കൊടുക്കുക ശേഷം ഇത് ഒരു പാത്രത്തിൽ ആക്കി അടച്ചുവയ്ക്കുക പാത്രത്തിൽ ഒട്ടും തന്നെ വെള്ളമുണ്ടാകാൻ പാടില്ല ഇത് രണ്ടുദിവസം കഴിഞ്ഞ് എടുക്കുന്നതായിരിക്കും നല്ലത് നിങ്ങൾക്ക് വേണമെങ്കിൽ ദിവസങ്ങൾ കൂടുതൽ അടച്ചു വയ്ക്കാം അത്രത്തോളം രുചി കൂടി വരും. Credit : Shamees kitchen