Making Of Tasty Sadhya Achar : കല്യാണസദ്യകളിൽ വിളമ്പുന്ന അച്ചാറുകൾ കഴിച്ചിട്ടില്ല അതിന്റെ രുചി നമ്മൾ വീട്ടിൽ ഉണ്ടാകുമ്പോൾ കിട്ടാറുണ്ടോ. പലപ്പോഴും കല്യാണസദ്യകളിൽ കുറച്ച് സമയം കൊണ്ട് ആയിരിക്കും അവർ അച്ചാറുകൾ തയ്യാറാക്കാറുള്ളത് എന്നാൽ അതിനോ അപാര ടേസ്റ്റ് ആയിരിക്കും. അതിൽ ചേർക്കുന്ന ചേരുവകളാണ് അതിന് കാരണം .
ഇനി അതേ രീതിയിൽ നമുക്കും അച്ചാർ തയ്യാറാക്കിയാലോ. അതിനായി ആദ്യം തന്നെ മാങ്ങ എടുത്ത് ചെറിയ കഷണങ്ങളാക്കി നുറുക്കി ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് മഞ്ഞൾപൊടി എന്നിവ ചേർത്ത് ഇളക്കി യോജിപ്പിച്ച് മാറ്റിവയ്ക്കുക. ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ കടുക് ഒരു അര ടീസ്പൂൺ ഉലുവ അര ടീസ്പൂൺ നല്ല ജീരകം എന്നിവ ചേർത്ത് വറുത്തെടുത്തതിനുശേഷം അത് മിക്സിയുടെ ജാറിൽ ഇട്ട് നന്നായി പഠിക്കുക.
അടുത്തതായി ഒരു മൺചട്ടി ചൂടാക്കി അതിലേക്ക് നല്ലെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. അതിലേക്ക് 10 വെളുത്തുള്ളി ചേർത്തു കൊടുക്കുക. വെളുത്തുള്ളി നല്ലതുപോലെ മൊരിഞ്ഞു വരുമ്പോൾ ഒരു നുള്ള് കായപ്പൊടി ചേർത്തു കൊടുക്കുക.
എരുവിന് ആവശ്യമായ മുളകുപൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക പൊടിയുടെ പച്ചമണം മാറി വരുമ്പോൾ കറിവേപ്പിലയും എടുത്തു വച്ചിരിക്കുന്ന മാങ്ങയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം പഠിച്ചു വച്ചിരിക്കുന്ന മസാലയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇത്രമാത്രമേയുള്ള രുചികരമായ അച്ചാർ റെഡി. Credit : Lillys natural tips