Making Of Tasty Egg Appam : വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരു പലഹാരത്തിന്റെ റെസിപ്പിയാണ് പരിചയപ്പെടാൻ പോകുന്നത്. ഇത് രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയി കഴിക്കുവാനും വൈകുന്നേരം സ്കൂൾ വിട്ടുവരുന്ന കുട്ടികൾക്ക് കൊടുക്കുവാനും വളരെയധികം രുചികരമാണ്. ഇത് തയ്യാറാക്കാനായി മുട്ട മാത്രം മതി ഇതെങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ടു മുട്ട പൊട്ടിച്ച് അതിന്റെ മഞ്ഞയും വെള്ളയും മാറ്റിയെടുക്കുക ശേഷം മുട്ടയുടെ മഞ്ഞ നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനു ശേഷം അതിലേക്ക് മൂന്ന് ടീസ്പൂൺ മൈദപ്പൊടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക അതേസമയം മുട്ടയുടെ വെള്ള എടുത്ത അതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്ത് ഒരു ബീറ്റർ ഉപയോഗിച്ചുകൊണ്ട് നല്ലതുപോലെ പതപ്പിച്ചെടുക്കുക.
നന്നായി തന്നെ പതപ്പിച്ച് എടുക്കേണ്ടതാണ് ശേഷം അതിലേക്ക് മുട്ടയുടെ വെള്ള കുറേശ്ശെയായി ചേർത്ത് യോജിപ്പിക്കുക. ശേഷം അര ടീസ്പൂൺ വാനില എസ്സൻസും കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക അടുത്തതായി ഒരു പാൻ എടുത്ത് അത് 5 മിനിറ്റ് അടച്ചുവെച്ച് ചൂടുപിടിപ്പിക്കുക നന്നായി ചൂട് പിടിച്ചതിനു ശേഷം അതിൽ കുറച്ച് ബട്ടർ തേച്ചു പിടിപ്പിക്കുക.
ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന മിക്സ് കുറച്ച് ഒഴിച്ചുകൊടുക്കുക. ഇത് പരത്താൻ പാടുള്ളതല്ല. നിങ്ങൾക്ക് ഇഷ്ടമുള്ള വലുപ്പത്തിൽ തയ്യാറാക്കാവുന്നതാണ് ശേഷം ഒരു നാലു മിനിറ്റ് അടച്ചുവെച്ച് വേവിക്കുക. ശേഷം തിരിച്ചിട്ട് കൊടുക്കുക. രണ്ട് ഭാഗവും നല്ലതുപോലെ മൊരിഞ്ഞു വന്നതിനുശേഷം പകർത്തി വെക്കുക. ഇതുപോലെ എല്ലാവരും തയ്യാറാക്കി നോക്കൂ. Video credit : mia kitchen