Making Of Tasty Rice Kinnathappam : ചെറിയ കുട്ടികൾക്കും വലിയവർക്കും ഒരുപോലെതന്നെ ഇഷ്ടപ്പെടുന്ന ഒരു പലഹാരം തയ്യാറാക്കാം. ഇതുപോലെ ഒരു പലഹാരം നിങ്ങൾ ഇതിനു മുൻപ് കഴിച്ചിട്ടുണ്ടാവില്ല. കിണ്ണത്തപ്പം പലതരത്തിലും നമ്മൾ ഉണ്ടാക്കിയിട്ടുണ്ടാകും എന്നാൽ ചോറ് കൊണ്ട് ഇതുപോലെ തയ്യാറാക്കിയിട്ടുണ്ടോ. ഇല്ലെങ്കിൽ ഇതാ ഇതുപോലെ തയ്യാറാക്കൂ. ഇതിനായി ആദ്യം തന്നെ മധുരത്തിന് ആവശ്യമായ ശർക്കര ഒരു പാത്രത്തിൽ ഇട്ട് ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലതുപോലെ അലിയിച്ചെടുക്കുക.
അടുത്തതായി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു രണ്ട് കപ്പ് ചോറ് ചേർത്ത് കൊടുക്കുക. അതിനുശേഷം കാൽ കപ്പ് അരിപ്പൊടി ചേർത്ത് കൊടുക്കുക. രണ്ട് കപ്പ് കട്ടിയുള്ള തേങ്ങാപ്പാൽ ചേർത്ത് കൊടുക്കുക. ഒരു നുള്ള് ഉപ്പ് ചേർത്ത് കൊടുക്കുക. അതുപോലെ ടേസ്റ്റ് കൂട്ടുന്നതിന് വേണ്ടി അര ടീസ്പൂൺ ഏലക്കാപ്പൊടിയും ചേർത്തു കൊടുക്കുക ശേഷം കുറച്ച് ചെറിയ ജീരകത്തിന്റെ പൊടി ചേർത്തു കൊടുക്കുക ശേഷം ഇതെല്ലാം നല്ലതുപോലെ സ്പൂൺ കൊണ്ട് ഇളക്കി യോജിപ്പിക്കുക. അതിനുശേഷം നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക.നന്നായി അരച്ചെടുത്തതിനുശേഷം അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.
അടുത്തതായി മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് കുറച്ചു നീ ചേർത്തു കൊടുക്കുക ശേഷം അണ്ടിപ്പരിപ്പ് മുന്തിരി ബദാം നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഏതെങ്കിലും നല്ലതുപോലെ റോസ്റ്റ് ചെയ്തെടുക്കുക. കോരി മാറ്റിയതിനുശേഷം അതേ പാനിലേക്ക് തയ്യാറാക്കിയ മാവ് ഒഴിച്ചു കൊടുക്കുക. ശേഷം ശർക്കരപ്പാനിയും ചേർത്ത് കൊടുക്കുക ഒരു നുള്ള് പഞ്ചസാരയും ചേർത്ത് കൈവിടാതെ ഇളക്കി കൊടുത്തു കൊണ്ടിരിക്കുക. മാവിന്റെ നിറമെല്ലാം തന്നെ മാറി നല്ലതുപോലെ വെന്ത് വന്നു തുടങ്ങുമ്പോൾ കുറേശ്ശെയായി നെയ്യ് ചേർത്ത് ഇളക്കി യോജിപ്പിക്കുക.
പാത്രത്തിൽ നിന്നും വിട്ടു വരുന്ന പരുവം ആകുന്ന സമയത്ത് വറുത്തു വച്ചിരിക്കുന്ന നട്സ് ചേർത്തു കൊടുക്കുക. ആവശ്യമെങ്കിൽ വെളുത്ത എള്ള് ചേർത്തു കൊടുക്കാവുന്നതാണ് ശേഷം നന്നായി ഇളക്കി യോജിപ്പിച്ച് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ശേഷം നല്ലതുപോലെ ചൂടാറി കഴിയുമ്പോൾ പാത്രത്തിൽ നിന്നും എടുത്ത് ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചു കഴിക്കാവുന്നതാണ്. ഇതുപോലെ നിങ്ങളും തയ്യാറാക്കി നോക്കൂ. Credit : Hisha’s Cookworld
One thought on “ഒരുതവണ ഇതൊന്നു ഉണ്ടാക്കി നോക്കൂ. ബാക്കിവരുന്ന ചോറു കൊണ്ട് ഇതുപോലെ ഉണ്ടാക്കി എല്ലാവരെയും ഞെട്ടിക്കൂ. | Making Of Tasty Rice Kinnathappam”