Making Of Thattukada Special Appam : തനി നാടൻ രീതിയിൽ വെള്ളയപ്പം ഉണ്ടാക്കുന്നതിന്റെ ശരിയായ റെസിപ്പി ഇങ്ങനെയാണ് നമ്മൾ പലപ്പോഴും വെള്ളയപ്പത്തിന്റെയും ഭാവ തയ്യാറാക്കുമ്പോൾ അതിൽ എന്തെങ്കിലും കുഴപ്പം സംഭവിച്ചാൽ വെള്ളയപ്പം തയ്യാറാക്കുമ്പോൾ ശരിയായ രീതിയിൽ ലഭിക്കില്ല വെള്ളയപ്പം വളരെ സോഫ്റ്റ് ആയി ലഭിക്കുമ്പോൾ മാത്രമേ അത് കഴിക്കാനും രുചി ഉണ്ടാവുകയുള്ളൂ എങ്ങനെയാണ് വളരെ ശരിയായ രീതിയിൽ വെള്ളയപ്പത്തിന്റെയും തയ്യാറാക്കേണ്ടത് എന്ന് നോക്കാം .
രാവിലെ ബ്രേക്ക്ഫാസ്റ്റിന് ഇനി വെള്ളയപ്പം തന്നെ മതി. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് പച്ചരി കൊടുക്കുക ശേഷം നല്ലതുപോലെ കഴുകി വൃത്തിയാക്കി ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാനായി മാറ്റിവയ്ക്കുക. അതിനുശേഷം നന്നായി കുതിർന്നു വരുമ്പോൾ അതിലെ വെള്ളമെല്ലാം കളഞ്ഞ് ഒരു മിക്സിയുടെ ജാറിൽ കുറച്ച് ആയി ഇട്ടു കൊടുക്കുക ആദ്യം കുറച്ച് പച്ചരി ഇട്ടതിനു ശേഷം. അതിലേക്ക് നാല് ടീസ്പൂൺ ചോറ് ചേർക്കുക ശേഷം കുറച്ച് ഒരു കപ്പ് തേങ്ങ ചിരകിയതിൽ നിന്നും അരക്കപ്പ് തേങ്ങ ചിരകിയതും ചേർത്തു കൊടുക്കുക ആവശ്യത്തിനു വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക .
ശേഷം ബാക്കിയുള്ള പച്ചരി കൊടുക്കുക അതിലേക്ക് നാല് ടീസ്പൂൺ ചോറും ബാക്കി അരക്കപ്പ് തേങ്ങ ചിരകിയതും ആവശ്യത്തിന് വെള്ളവും ഒഴിച്ച് നന്നായി അരച്ചെടുത്ത് അത് നേരത്തെ വരച്ചു വച്ചിരിക്കുന്ന അതിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക ശേഷം കുറച്ച് സമയം അടച്ചു വയ്ക്കുക. അടുത്തതായി ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ഇട്ടു കൊടുക്കുക അതിലേക്ക് ഒന്നര ടീസ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുത്ത നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ഇത് വെള്ളയപ്പം നന്നായി സോഫ്റ്റ് ആയി കഴിക്കാൻ വളരെ സഹായിക്കുന്നതാണ് നല്ലത് പോലെ വലിഞ്ഞ് വന്നതിനുശേഷം അത് മാവിലേക്ക് ഒഴിച്ചു കൊടുക്കുക വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക.
അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് മുക്കാൽ ടീസ്പൂൺ എടുക്കുക അതിലേക്ക് ആവശ്യത്തിന് ചൂടുവെള്ളം ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിച്ച് രണ്ടുമിനിറ്റ് മാറ്റി വയ്ക്കുക ശേഷം അത് മാവിലേക്ക് ഒഴിച്ച് ഇളക്കി യോജിപ്പിക്കുക എല്ലാം യോജിച്ചതിനുശേഷം ഒരു മണിക്കൂർ നേരത്തേക്ക് മാവ് അടച്ചു മാറ്റി വയ്ക്കുക. ശേഷം തുറന്നു നോക്കുമ്പോൾ നന്നായി പൊന്തി വന്നിരിക്കുന്നത് കാണാം. അടുത്തതായി അപ്പം ഉണ്ടാക്കുന്ന പാൻ ചൂടാക്കിയ അതിലേക്ക് മാവ് ഒഴിച്ചുകൊടുക്കുക ഇത് പരത്താൻ പാടുള്ളതല്ല ആവശ്യത്തിനുള്ള മാവ് ഒഴിച്ചു കൊടുക്കുക അതിനുശേഷം അടച്ചുവെച്ച് വേവിക്കുക മൂന്ന് മിനിറ്റ് കൊണ്ട് തന്നെ നല്ലതുപോലെ കിട്ടുന്നതാണ് ശേഷം പാത്രത്തിലേക്ക് പകർത്തി വയ്ക്കാം. Credit : Fathimas curryworld