Making Of Easy Side Dish : അവലും ചുവന്നുള്ളിയും ചേർത്തുകൊണ്ട് വളരെ രുചികരമായ ഒരു വിഭാഗം തയ്യാറാക്കിയാലോ ഇത് നിങ്ങൾ കഴിക്കുന്നത് ആദ്യമായിട്ടായിരിക്കും എന്നതിൽ സംശയമില്ല ഒരു തവണ ഇതുപോലെ തയ്യാറാക്കി നോക്കൂ. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക.
അതിലേക്ക് കുറച്ച് കറിവേപ്പിലയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക ശേഷം 20 ഓളം ചുവന്നുള്ളി അരിഞ്ഞത് ചേർത്ത് കൊടുക്കുക ഉള്ളി വഴന്നു വരുമ്പോൾ അതിലേക്ക് രണ്ടു പച്ചമുളക് ചേർത്തുകൊടുക്കുക അതോടൊപ്പം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ ചേർത്ത് കൊടുക്കുക. നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം അര ടീസ്പൂൺ മഞ്ഞൾ പൊടി മുക്കാൽ ടീസ്പൂൺ ഗരം മസാല ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. രണ്ടു മുട്ട പൊട്ടിച്ചൊഴിക്കുക.
ശേഷം ചിക്കി എടുക്കുക. മുട്ട ചെറുതായി വന്നു തുടങ്ങുമ്പോൾ അതിലേക്ക് ഒരു കപ്പ് അവൽ ചേർത്തു കൊടുക്കുക ഏത് അവൽ വേണമെങ്കിലും ചേർത്തു കൊടുക്കാവുന്നതാണ് എങ്കിലും വെള്ള അവൽ ചേർക്കുന്നതായിരിക്കും രുചികരം. ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
എല്ലാം നല്ലതുപോലെ യോജിച്ച് വരുമ്പോൾ അതിലേക്ക് കാൽ കപ്പ് പാലു ചേർത്തു കൊടുക്കുക ചൂടാക്കിയ പാലോ അല്ലാത്ത പാലോ ചേർത്ത് കൊടുക്കാവുന്നതാണ് പാൽ ഇല്ലെങ്കിൽ ചേർത്തില്ലെങ്കിലും കുഴപ്പമില്ല ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അവൽ നന്നായി വെന്തു വന്നതിനു ശേഷം ഇറക്കി വയ്ക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ പറ്റിയ ഈ വിഭവം എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Lillys natural tips