പെർഫെക്റ്റ് ബജി ഉണ്ടാക്കാൻ ഇതുപോലെ മാവ് തയ്യാറാക്കൂ. വൈകുന്നേരം ഇനി കറുമുറേ കഴിക്കാം. | Making Of Potato Bajji

വൈകുന്നേരങ്ങളിൽ കഴിക്കാൻ രുചികരമായ ഒരു ഉരുളക്കിഴങ്ങ് ബജി തയ്യാറാക്കാം. തട്ടുകടയിൽ നിന്നും മറ്റും കിട്ടുന്ന അതേ ബജിയുടെ ടെസ്റ്റിൽ ഇനി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ ഉരുളൻ കിഴങ്ങ് ഒരുപാട് കട്ടിയല്ലാതെ കനം കുറച്ച് അരിഞ്ഞെടുക്കുക. ശേഷം കുറച്ച് സമയം വെള്ളത്തിലിട്ട് വയ്ക്കുക. അടുത്തതായി ഒരു പാത്രത്തിലേക്ക് ഒന്നര കപ്പ് കടലമാവ് എടുത്തു വെക്കുക. ഇതിലേക്ക് ആവശ്യമെങ്കിൽ മൈദ പൊടിയും ചേർത്തു കൊടുക്കാവുന്നതാണ്.

അതിനുശേഷം ഒരു മുട്ട പൊട്ടിച്ചൊഴിക്കുക. ഇതിലേക്ക് അര ടീസ്പൂൺ കുരുമുളകുപൊടി ചേർക്കുക. ഇതിലേക്ക് കാൽ ടീസ്പൂൺ കായപ്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി രണ്ടു നുള്ള് ബേക്കിംഗ് സോഡ, എരുവിന് ആവശ്യമായ മുളകുപൊടി, ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് മാവ് തയ്യാറാക്കുക. മാവ് ഒരുപാട് ലൂസ് ആയി പോകാതെ പ്രത്യേകം ശ്രദ്ധിക്കുക. അതിനുശേഷം കുറച്ചു സമയത്തേക്ക് മാവ് മാറ്റിവയ്ക്കുക.

അടുത്തതായി വെള്ളത്തിൽ ഇട്ടു വെച്ചിരിക്കുന്ന ഉരുളൻകിഴങ്ങ് ഒരു ടിഷ്യൂ പേപ്പറിൽ നിരത്തിവെച്ച് വെള്ളമെല്ലാം തന്നെ ഒപ്പിയെടുത്ത് തുടച്ചു മാറ്റിവെക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക വെളിച്ചെണ്ണയ്ക്ക് പകരമായി ഓയിൽ ഉപയോഗിക്കാവുന്നതുമാണ്. എണ്ണ നല്ലതുപോലെ ചൂടായി വരുമ്പോൾ തയ്യാറാക്കിയ മാവിലേക്ക് എടുത്തു വച്ചിരിക്കുന്ന ഓരോ ഉരുളൻ കിഴങ്ങും ഇട്ടുകൊടുത്ത് മാവിൽ പൊതിഞ്ഞ് എടുക്കുക.

ശേഷം ചൂടായ എണ്ണയിലേക്ക് ഇട്ടു മുക്കി വറുത്ത് എടുക്കുക. ഒരു ഭാഗം നല്ലതുപോലെ മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക ഈ രീതിയിൽ ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ നല്ലതുപോലെ പൊരിച്ചെടുക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വെക്കുക. ഈ രീതിയിൽ എല്ലാം കിഴങ്ങും തയ്യാറാക്കി എടുക്കുക. ഇനി എല്ലാവരും വളരെ പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കുന്ന ഈ ഉരുളൻ കിഴങ്ങ് ബജി ഇന്നു തന്നെ ഉണ്ടാക്കി നോക്കുക കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *