Making Of Spicy Masala Banana Fry :
പച്ചക്കായ ഉപയോഗിച്ച് കൊണ്ട് നിങ്ങൾ ഇതുപോലെ ഒരു ഫ്രൈ ഉണ്ടാക്കി കൊടുക്കു. ചോറുണ്ണുമ്പോൾ ഇത് വളരെയധികം ആയിരിക്കും സാധാരണ ചൊറിനു നമ്മൾ പപ്പടം കഴിക്കാറുണ്ടല്ലോ അതിന് പകരം ഇതുണ്ടെങ്കിൽ രുചികരമായിരിക്കും. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി മീഡിയം വലിപ്പത്തിലുള്ള മൂന്ന് പച്ചക്കറി എടുക്കുക ശേഷം അത് നീളത്തിൽ മുറിച്ച് എടുക്കുക. കുറച്ചുസമയം വെള്ളത്തിൽ ഇട്ടു വയ്ക്കുക ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് മുറിച്ചു വച്ചിരിക്കുന്ന കായ അതിലേക്ക് ഇട്ട് നല്ലതുപോലെ വറുത്ത് എടുക്കുക.
അതോടൊപ്പം കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്തു കൊടുക്കുക. ഫ്രൈ ആയി വന്നതിനുശേഷം കോരി മാറ്റുക അതേ വെളിച്ചത്തിലേക്ക് അര ടീസ്പൂൺ കടുക് ചേർത്തുകൊടുത്ത പൊട്ടിക്കുക ശേഷം അര ടീസ്പൂൺ ജീരകം അര ടീസ്പൂൺ പെരുംജീരകം എന്നിവയും ചേർത്തു കൊടുക്കുക ശേഷം വളരെ ചെറുതായരിഞ്ഞ സവാള ഒരെണ്ണം ചേർത്ത് കൊടുക്കുക.
സവാള വഴന്നു വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. ശേഷം രണ്ട് ടീസ്പൂൺ മുളകുപൊടി കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്നത് വരെ ഇളക്കി യോജിപ്പിക്കുക ശേഷം വളരെ കുറച്ച് മാത്രം വെള്ളം ചേർത്ത് തിളപ്പിക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക.
ശേഷം ഡ്രൈ ആയി വരുമ്പോൾ വറുത്ത് വച്ചിരിക്കുന്ന കായ ചേർത്ത് ഇളക്കി യോജിപ്പിക്കുക ശേഷം കുറച്ചു കറിവേപ്പില ഇട്ട് അടച്ചുവെച്ച് വേവിക്കുക. കായയിലേക്ക് മസാല എല്ലാം നന്നായി യോജിച്ച് ഡ്രൈ ആയി വരുമ്പോൾ പകർത്തി വയ്ക്കാവുന്നതാണ്. ഇതുപോലെ ഒരു ഫ്രൈ നിങ്ങൾ ഒരു തവണയെങ്കിലും തയ്യാറാക്കി നോക്കൂ ഇതിന്റെ രുചി അടിപൊളിയാണ്. Credit : Shamees kitchen