Making Of Tasty Hotel Bonda : വൈകുന്നേരം ചൂട് ചായക്കൊപ്പം കഴിക്കാൻ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ബോണ്ടയുടെ റെസിപ്പി പരിചയപ്പെടാം. ഉണ്ടാക്കിയെടുക്കാൻ വളരെയധികം എളുപ്പമാണ് എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കി നോക്കുമല്ലോ. ഇത് ഉണ്ടാക്കിയെടുക്കാൻ ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു കപ്പ് കട്ട തൈര് എടുക്കുക.
അതിലേക്ക് ആവശ്യത്തിന് ഉപ്പ്, അര ടീസ്പൂൺ ബേക്കിംഗ് സോഡ എന്നിവ ചേർത്ത് ഒരു തവി ഉപയോഗിച്ചുകൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക ശേഷം അതിലേക്ക് ഒരു കപ്പ് മൈദ മാവ് ചേർത്തുകൊടുക്കുക ശേഷം വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക ആവശ്യമെങ്കിൽ വെള്ളം ചേർത്തു കൊടുക്കാവുന്നതാണ് ശേഷം മാവ് കയ്യിൽ എടുക്കുമ്പോൾ പിടിക്കാൻ പറ്റുന്ന രൂപത്തിൽ തയ്യാറാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക വെള്ളം ഒട്ടും തന്നെ കൂടി പോകരുത്.
ശേഷം അതിലേക്ക് ആവശ്യമായ പച്ച മുളക് ഒരു ടീസ്പൂൺ ഇഞ്ചി ചതച്ചത് ആവശ്യത്തിന് കറിവേപ്പില ചെറുതായി അരിഞ്ഞത് അര ടീസ്പൂൺ ജീരകം എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം അരമണിക്കൂർ നേരത്തേക്ക് അടച്ചു മാറ്റി വയ്ക്കുക. അതിനുശേഷം പുറത്തേക്ക് എടുക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക .
എണ്ണ ചൂടായതിനു ശേഷം ഒരു കയ്യിൽ ചെറുതായി എണ്ണ തേച്ചു കൊടുക്കുക. അതിനുശേഷം തയ്യാറാക്കിയ മാവിൽ നിന്ന് കുറേശ്ശെയായി എടുത്ത് എണ്ണയിലേക്ക് ഇട്ടുകൊടുക്കുക. ശേഷം നന്നായി ഒരു എടുക്കുക ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റാവുന്നതാണ്. ഇതിന്റെ കൂടെ തേങ്ങ ചട്ണി ആയിരിക്കും നല്ല കോമ്പിനേഷൻ. Video credit : Shamees kitchen