Making Of Tasty Bread Egg Recipe : രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയി കഴിക്കാനും വൈകുന്നേരം ചായയുടെ കൂടെ കഴിക്കാനും വളരെ രുചികരമായിട്ടുള്ള ബ്രഡ് ഉപയോഗിച്ചുള്ള ഒരു വിഭവമാണ് തയ്യാറാക്കാൻ പോകുന്നത് ഇതിന്റെ രുചി അടിപൊളിയാണ് ഇതുപോലെ ഒരു വിഭവം നിങ്ങൾ ഇതിനു മുൻപ് കഴിച്ചിട്ടുണ്ടാവില്ല ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ നാല് ബ്രഡ് എടുക്കുക ശേഷം അതിന്റെ നാല് വശങ്ങളും മുറിച്ചു മാറ്റുക.
അടുത്തതായി ഒരു പാത്രത്തിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക അതിലേക്ക് ആവശ്യമായിട്ടുള്ള വറ്റൽ മുളക് പൊടിച്ചതും ഒരു സവാള വളരെ ചെറുതായി അരിഞ്ഞതും കുറച്ചു മല്ലിയില ചെറുതായി അരിഞ്ഞതും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ച് വെണ്ണ വിട്ടുകൊടുക്കുക .
നന്നായി അലിഞ്ഞു വരുമ്പോൾ നാലു ബ്രഡ്ഡുകൾ അതിലിട്ട് നല്ലതുപോലെ മൊരിയിച്ചെടുക്കുക. അതേ പാനിൽ തന്നെ മുട്ട ചെയ്തു വെച്ചത് ചേർത്ത് ഒഴിച്ചു കൊടുക്കുക. ശേഷം അതിലേക്ക് രണ്ട് ബ്രഡുകൾ നീളത്തിൽ വയ്ക്കുക ശേഷം ഒരു ഭാഗം ഒരുങ്ങി വരുമ്പോൾ തിരിച്ചു കൊടുക്കുക. അതിന്റെ രണ്ടുവശങ്ങൾ ബ്രെഡിന് മുകളിൽ ആയി മടക്കിവെച്ചതിനുശേഷം അതിലേക്ക് കുറച്ച് ടൊമാറ്റോ സോസ് തേച്ച് പിടിപ്പിക്കുക.
കുറച്ചു തക്കാളി വച്ചു കൊടുക്കുക കുറച്ച് ഉപ്പും കുരുമുളകും ഇട്ട് കൊടുക്കുക. അതിനുമുകളിൽ ഒരു ചീസിന്റെ ഷീറ്റ് കൂടി വെച്ച് ബാക്കി രണ്ടു ബ്രഡും അതിനുമുകളിൽ വച്ച് രണ്ടായി മുറിക്കുക. ചൂടുകൊണ്ട് ചീസ് അലിഞ്ഞു വരുന്നതായിരിക്കും. ഇത് മാത്രം മതി നിങ്ങളുടെ വയറു നിറയുവാൻ. ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ ബ്രെഡ് കൊണ്ടുള്ള ഈ അടിപൊളി വിഭവം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Lillys natural tips