Making Of Tasty Vazhuthanaga Thuvayal : നല്ല ചൂട് ചോറിന്റെ കൂടെ കഴിക്കാൻ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു കറി റെഡിയാക്കി എടുക്കാം. ഇത്രയും ഉള്ള കറി ഉണ്ടെങ്കിൽ ചോറ് കാലിയാകുന്നതോടൊപ്പം തന്നെ കറിയും കാലിയാകും. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് അര ടീസ്പൂൺ ഉലുവ കൂടി ചേർത്ത് മൂപ്പിക്കുക.
ശേഷം 10 ചുവന്നുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക ഉള്ളി വഴന്നു വരുമ്പോൾ അതിലേക്ക് രണ്ട് ടീസ്പൂൺ ഇഞ്ചി ചതച്ചത് ചേർത്തുകൊടുക്കുക 9 വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക വീണ്ടും നന്നായി വഴറ്റുക. അതിനുശേഷം ആവശ്യത്തിന് വഴുതനങ്ങ എടുത്ത് നാലായി മുറിച്ച് അതിലേക്ക് ചേർത്ത് കൊടുക്കുക.
വഴുതനങ്ങയും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. വഴുതനങ്ങയുടെ നിറമെല്ലാം മാറി നല്ലതുപോലെ വഴന്നു വന്നതിനുശേഷം അതിലേക്ക് രണ്ട് തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കുക. ശേഷം അടച്ചുവെച്ച് നല്ലതുപോലെ വേവിക്കുക. എല്ലാം നന്നായി വെന്തു വന്നതിനുശേഷം .
അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ പെരുംജീരകപ്പൊടി അര ടീസ്പൂൺ ചെറിയ ജീരകപ്പൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ പൊടികളുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം അരക്കപ്പ് പുളി വെള്ളം ചേർത്ത് കൊടുക്കുക. ആവശ്യത്തിന് വെള്ളം ചേർത്ത് വീണ്ടും അടച്ചുവെച്ച് നന്നായി തിളപ്പിക്കുക. തിളച്ചു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ ശർക്കര കൂടി ചേർത്തു കൊടുക്കുക. ശേഷം കറി നന്നായി കുറുകി വന്നതിനുശേഷം കറിവേപ്പിലയും ചേർത്ത് ഇറക്കി വയ്ക്കാം. Credit : Shamees kitchen