Making Of Tasty Vazhuthananga Curry : വഴുതനയ്ക്ക് ഉപയോഗിച്ചുകൊണ്ടുള്ള ഈ ഗ്രേവി മസാല എങ്ങനെയാണ് തയ്യാറാക്കിയെടുക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ വഴുതനങ്ങ മുഴുവനായി എടുക്കുക ചെറിയ വഴുതന എടുക്കുന്നതായിരിക്കും നല്ലത് ശേഷം രണ്ടായി വരഞ്ഞു കൊടുക്കുക അത് കുറച്ച് സമയം വെള്ളത്തിൽ ഇട്ടു വയ്ക്കുക അടുത്തതായി ചെയ്യേണ്ടത് ഒരു ചൂടാക്കി അതിലേക്ക് രണ്ട് ടീസ്പൂൺ കപ്പലണ്ടി ഇട്ടു കൊടുക്കുക മൂന്ന് ടീസ്പൂൺ തേങ്ങാക്കൊത്ത് ചേർത്തുകൊടുക്കുക.
രണ്ട് ടീസ്പൂൺ മല്ലി ചേർത്തുകൊടുക്കുക ഒരു ടീസ്പൂൺ പെരുംജീരകം ചേർക്കുക ഇവയെല്ലാം നല്ലതുപോലെ ചൂടാക്കി എടുക്കുക ശേഷം ഒരു മിക്സിയുടെ ജാറിൽ ഇട്ട് ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക അടുത്തതായി ഒരു കുക്കർ എടുത്ത് അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടാകുമ്പോൾ ഒരു ടീസ്പൂൺ കടുക് ഒരു നുള്ള് ഉലുവ ചേർത്ത് പൊട്ടിയശേഷം അഞ്ചു വെളുത്തുള്ളി ചേർത്ത് കൊടുക്കുക ഒരു സവാള ചെറുതായി അരിഞ്ഞത് ചേർക്കുക .
സവാള എല്ലാം വാടി വരുമ്പോൾ അതിലേക്ക് വഴുതന ചേർത്തു കൊടുക്കുക ശേഷം ഇളക്കി യോജിപ്പിക്കുക വഴുതനങ്ങയുടെ നിറമെല്ലാം മാറി വരുമ്പോൾ ഒരു തക്കാളി ചെറുതായി അരിഞ്ഞതും 3 പച്ചമുളക് ചേർത്തു കൊടുക്കുക ശേഷം അരച്ചു വച്ചിരിക്കുന്ന അരപ്പ് ചേർത്തു കൊടുക്കുക ആവശ്യമായ മുളകുപൊടി അര ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. വഴുതനങ്ങയിലേക്ക് മസാല നല്ലതുപോലെചേർന്നുവരുന്ന രീതിയിൽ ഇളക്കി യോജിപ്പിക്കുക .
അതിനുശേഷം ആവശ്യത്തിന് അനുസരിച്ച് വെള്ളം ഒഴിച്ചു കൊടുക്കുക ശേഷം കരയ്ക്ക് ആവശ്യമായ ചൂടുവെള്ളം കൂടി ഒഴിച്ച് ഉപ്പും കറിവേപ്പിലയും ചേർത്ത് കുക്കർ അടച്ചുവെച്ച് വേവിക്കുക. രണ്ട് വിസിൽ വന്നതിനുശേഷം തുറന്ന് വെന്തോ എന്ന് നോക്കുക ആവശ്യമെങ്കിൽ ഒരു വിസിൽ കൂടെ വയ്ക്കാവുന്നതാണ് അതിനുശേഷം ഇളക്കി യോജിപ്പിച്ച് പകർത്തി വയ്ക്കാം ഇതുപോലെ ഒരു വഴുതനങ്ങ കറി നിങ്ങളും തയ്യാറാക്കൂ. Credit : Shamees kitchen