Making Of Tasty Carrot Candy : ക്യാരറ്റ് ഉപയോഗിച്ചുകൊണ്ട് മധുരപലഹാരങ്ങൾ എല്ലാം ഉണ്ടാക്കുന്നവരായിരിക്കാം നമ്മളിൽ പലരും. കൂടുതലായും എല്ലാവരും ഉണ്ടാക്കി നോക്കുന്നത് ക്യാരറ്റ് ഹൽവയായിരിക്കും. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ രീതിയിൽ ക്യാരറ്റ് കൊണ്ട് ഒരു മധുര പലഹാരം തയ്യാറാക്കാം. കുട്ടികൾക്ക് കൊടുക്കാൻ ഇത് വളരെയധികം നല്ലതാണ്. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ 300 ഗ്രാം ക്യാരറ്റ് എടുക്കുക. നല്ലതുപോലെ തോല് കളഞ്ഞു കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി മുറിക്കുക.
ശേഷം അതൊരു മിക്സിയുടെ ജാറിൽ ഇട്ട് നല്ലതുപോലെ അരച്ചെടുക്കുക. അതിലേക്ക് രണ്ടര കപ്പ് വെള്ളം ചേർത്ത് വീണ്ടും നന്നായി അരച്ചെടുക്കുക. ശേഷം ഒരു അരിപ്പ കൊണ്ട് അരിച്ച് അതിലെ വെള്ളം മാത്രം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിലേക്ക് അരക്കപ്പ് കോൺഫ്ലവർ പൊടി ചേർത്തു കൊടുത്ത് ഇളക്കി യോജിപ്പിക്കുക. ഇത് ഒരു പാനിലേക്ക് ഒഴിച്ച് നല്ലതുപോലെ ചൂടാക്കുക. കൈവിടാതെ തന്നെ ഇളക്കി കൊടുത്തു കൊണ്ടിരിക്കുക.
കുറുകി വരുമ്പോൾ അതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്ത് കൊടുക്കുക. പഞ്ചസാര നല്ലതുപോലെ അലിഞ്ഞു വന്നതിനുശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ നാരങ്ങാനീര് കൂടി ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിക്കുക. ശേഷം നന്നായി തന്നെ തിളച്ചു വരണം. ക്യാരറ്റ് നന്നായി കുറുകെ ഹൽവയുടെ ഭാഗമായി വരുമ്പോൾ തീ ഓഫ് ചെയ്യുക.
ശേഷം ഒരു പാത്രം എടുത്ത് അതിലേക്ക് കുറച്ചു നെയ്യ് തടവി കൊടുക്കുക ശേഷം ഒരു ബട്ടർ പേപ്പർ വച്ച് കൊടുക്കുക. തയ്യാറാക്കിയ ക്യാരറ്റിന്റെ മിക്സ് ഇതിലേക്ക് ഒഴിച്ചുകൊടുക്കുക. ശേഷം അതിന്റെ ചൂടല്ല മാറി കഴിയുമ്പോൾ ഫ്രിഡ്ജിലേക്ക് വെച്ച് മൂന്നോ നാലോ മണിക്കൂർ സെറ്റ് ആവാനായി മാറ്റിവയ്ക്കുക. അതിനുശേഷം പുറത്തേക്ക് എടുത്ത് ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാവുന്നതാണ്. ഓരോ കഷ്ണങ്ങളും പഞ്ചസാര അല്ലെങ്കിൽ തേങ്ങ ചിരകി പൊടിച്ചതിലോ ഉരുട്ടിയെടുത്ത് കഴിക്കാവുന്നതാണ്. Credit : Shamees kitchen