Making Of Tasty Jackfruit Sweet : പഴുത്ത ചക്ക കിട്ടുന്ന സമയത്ത് അത് വെറുതെ കഴിക്കാതെ ചക്ക ഉപയോഗിച്ചുകൊണ്ട് പലതരത്തിലുള്ള വെറൈറ്റി വിഭവങ്ങൾ തയ്യാറാക്കാം. വീട്ടിലുള്ളവർക്ക് വ്യത്യസ്തമായിട്ടുള്ള വിഭവങ്ങൾ ഇതുപോലെ തയ്യാറാക്കി കൊടുക്കുക. ഇതെങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ആവശ്യത്തിന് ചക്ക എടുക്കുക നന്നായി പഴുത്ത ചക്ക തന്നെ എടുക്കുക ശേഷം ഒരു പത്തെണ്ണം എടുത്ത് കുരുകളഞ്ഞ് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നന്നായി അരച്ചെടുക്കുക ,
ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അടുത്തതായി ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് അരക്കപ്പ് പഞ്ചസാരയും കുറച്ച് ഏലക്കയും ചേർത്ത് നന്നായി പൊടിച്ച് പകർത്തി വയ്ക്കുക. അതുപോലെ ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ച് നെയ്യൊഴിച്ച് കൊടുക്കുക ശേഷം കുറച്ച് ബദാം അണ്ടിപ്പരിപ്പ് മുന്തിരി എന്നിവയൊക്കെ വറുത്ത് കോരി വയ്ക്കുക അതേ പാനിലേക്ക് 10 ചക്ക ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
ശേഷം നല്ലതുപോലെ വഴറ്റിയെടുക്കുക അടച്ചുവെച്ച് വേവിക്കാവുന്നതാണ് ചക്ക നല്ലതുപോലെ വെന്തു വരുമ്പോൾ അതിലേക്ക് അരച്ചു വച്ചിരിക്കുന്ന ചക്ക ചേർത്തു കൊടുക്കുക രണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം പൊടിച്ചു വച്ചിരിക്കുന്ന പഞ്ചസാരയും ചേർത്ത് ഇളക്കി യോജിപ്പിക്കുക പഞ്ചസാര നല്ലതുപോലെ യോജിച്ച് അലിഞ്ഞു വരേണ്ടതാണ്.
അതിനുശേഷം രണ്ട് കപ്പ് പാല് ചേർത്ത് ഇളക്കി യോജിപ്പിക്കുക ശേഷം അത് ചെറുതായി തിളച്ചു വരുമ്പോൾ പുറത്തുവച്ചിരിക്കുന്ന അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്ത് കൊടുക്കുക നന്നായി തിളപ്പിക്കുക. വളരെ എളുപ്പത്തിൽ ചക്ക പായസം റെഡി. നന്നായി തിളപ്പിച്ച് കുറുകിവരുന്ന ഭാഗമാകുമ്പോൾ പകർത്തിരിക്കുക. Credit : ladies planet by ramshi