Making Of Tasty Onion Chilly Chammanthi : ചോറുണ്ണാൻ കറികൾ ഒന്നും ഉണ്ടാക്കി ഇനി സമയം കളയേണ്ട ആവശ്യമില്ല ഇതുപോലെ ഒരു ചമ്മന്തി മാത്രം മതി എത്ര വേണമെങ്കിലും ചോറുണ്ണാം എങ്ങനെയാണ് ഈ ചമ്മന്തി ഉണ്ടാക്കുന്നത് എന്ന് നോക്കാം അതിനായി ചെറിയ ഉള്ളിയാണ് നമുക്ക് ആവശ്യമായിട്ടുള്ളത് ആദ്യം തന്നെ രണ്ട് കപ്പോളം ചെറിയ ഉള്ളി, ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക
ശേഷം അഞ്ച് വറ്റൽ മുളക് ചേർത്ത് വറുത്ത് കോരി മാറ്റുക അതിലേക്ക് ഉള്ളി ചേർത്ത് നന്നായി വഴറ്റിയെടുക്കുക ആവശ്യത്തിനു ഉപ്പ് ചേർക്കുക ശേഷം വഴന്നു വരുമ്പോൾ 6 വെളുത്തുള്ളി ചെറിയ കഷണം ഇഞ്ചി ചേർത്ത് വഴറ്റിയെടുക്കുക ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ മുളകുപൊടി കുറച്ച് കറിവേപ്പിലയും ചേർത്ത് ഇളക്കി കൊടുക്കുക
പൊടിയുടെ പച്ചമണം മാറി വരുമ്പോൾ ഒരു നെല്ലിക്ക വലുപ്പത്തിലുള്ള വാളൻപുളിയും ചേർത്തു കൊടുക്കുക ചെറിയ കഷ്ണം ശർക്കരയും ചേർത്തു കൊടുക്കുക എല്ലാം നന്നായി മിക്സ് ആയി വന്നതിനുശേഷം ആദ്യം മിക്സിയുടെ ജാറിലേക്ക് മുളക് പൊടിച്ച് എടുക്കുക അതിലേക്ക് ഉള്ളിയും ചേർത്ത് മിക്സ് ചെയ്ത് എടുക്കുക. അരഞ്ഞു വന്നതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തുക
അതിലേക്ക് ആവശ്യത്തിന് ഉപ്പും കുറച്ചു വെളിച്ചെണ്ണയും ഒരു പകുതി നാരങ്ങാനീരും ചേർത്ത് ഇളക്കി യോജിപ്പിച്ച് എടുക്കുക. ഇതു മാത്രമേയുള്ളൂ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ചമ്മന്തിയുടെ റെസിപ്പി ഇതാ എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Fathimas curry world