ബ്രേക്ക് ഫാസ്റ്റ് ഇഡലിയാണോ. ഇത് ഒരു സ്പൂൺ മതി എത്ര വേണേലും കഴിച്ചു പോകും. | Making Of Tasty Breakfast Side Dish

Making Of Tasty Breakfast Side Dish : രാവിലെ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കുന്നത് ഇഡലി ദോശ എന്നിവയാണ് എങ്കിൽ മറക്കാതെ നിങ്ങൾ ഇത് തന്നെ സൈഡ് ഡിഷ് തയ്യാറാക്കൂ. ഇതിനേക്കാൾ രുചികരമായി മറ്റൊരു കറി തന്നെ ഇല്ല. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക ..

ശേഷം മുക്കാൽ കപ്പ് ചെറിയ ചുവന്നുള്ളി ചേർത്ത് വഴറ്റി എടുക്കുക. വഴന്നു വരുമ്പോൾ ഒരു കപ്പ് വെളുത്തുള്ളി ചേർത്ത് കൊടുക്കുക അതും വഴറ്റിയെടുക്കുക. ശേഷം 14 കാശ്മീരി മുളകു ചേർത്തു കൊടുക്കുക ശേഷം അതും വഴറ്റിയെടുക്കുക അതിലേക്ക് ഒരു നെല്ലിക്ക വലുപ്പത്തിൽ വാളൻപുളി കുരു കളഞ്ഞത് ചേർത്ത് കൊടുക്കുക.

ശേഷം ഒരു ചെറിയ കഷണം ശർക്കരയും ചേർക്കുക. ശർക്കര അലിഞ്ഞു വരുമ്പോൾ ഒരു ടീസ്പൂൺ മുളകുപൊടി ചേർത്ത് കൊടുക്കുക. അതിനുശേഷം അതെല്ലാം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. ശേഷം വളരെ കുറച്ച് മാത്രം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക .

ശേഷം ഒരു ടീസ്പൂൺ കടുക് ഒരു ടീസ്പൂൺ ഉഴുന്ന് മൂന്നു വെളുത്തുള്ളി ഒരു നുള്ള് കായപ്പൊടിയും ചേർത്ത് മൂപ്പിക്കുക അതിലേക്ക് കറിവേപ്പിലയും ചേർത്ത് അരച്ചു വച്ചിരിക്കുന്ന അരപ്പ് ഇട്ടുകൊടുക്കുക ശേഷം നല്ലതുപോലെ വഴറ്റി എടുക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക ചമ്മന്തി നിറമെല്ലാം തന്നെ മാറി വരുന്ന പരുവം ആകുമ്പോൾ പകർത്തി വയ്ക്കുക. രുചിയോടെ കഴിക്കാം. Video credit : Fathimas curry World

Leave a Reply

Your email address will not be published. Required fields are marked *