Onion Chutney for Dosa,Idly : രാവിലെ ബ്രേക്ക് ഫാസ്റ്റിനെ നിങ്ങൾ ഇഡലി ദോശ എന്നിവയാണ് തയ്യാറാക്കുന്നത് എങ്കിലും മറക്കാതെ ഇതുതന്നെ ചട്നി ഉണ്ടാക്കി നോക്കൂ. ഇതിന്റെ രുചി പറഞ്ഞറിയിക്കാൻ പറ്റില്ല അത്രയ്ക്ക് ടേസ്റ്റ് ആണ്. ഇത് തയ്യാറാക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം. അതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം 10 വറ്റൽമുളക് ചേർത്തു കൊടുക്കുക .
ശേഷം നല്ലതുപോലെ ചൂടായി വരുമ്പോൾ പകർത്തി വയ്ക്കുക അതേ എണ്ണയിലേക്ക് കാൽ ടീസ്പൂൺ മല്ലി കാൽ ടീസ്പൂൺ ഉലുവ അര ടീസ്പൂൺ പരിപ്പ് എന്നിവ ചേർത്ത് വറക്കുക അതിലേക്ക് 12 വെളുത്തുള്ളിയും 20 ചുവന്നുള്ളിയും ചേർത്ത് കുറച്ചു കറിവേപ്പിലയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഉള്ളി ചെറുതായി വാടി വരുമ്പോൾ ഒരു സവാള ചെറുതായി അരിഞ്ഞതും കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക.
സവാളയും വാടി വരുമ്പോൾ ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. കുറച്ച് സമയം അടച്ചുവെച്ച് വേവിക്കുക. തക്കാളി വെന്തു വരുമ്പോൾ ഒരു ചെറിയ കഷണം ശർക്കര ചേർത്തു കൊടുക്കുക. അതിനുശേഷം ഇതെല്ലാം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക അതോടൊപ്പം ചേർത്ത് കൊടുത്ത് നന്നായി അരച്ചെടുക്കുക.
ശേഷം പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഒരു ടീസ്പൂൺ കടുക് അര ടീസ്പൂൺ ഉഴുന്ന് കുറച്ചു കറിവേപ്പിലയും ചേർത്ത് അരച്ചു വച്ചിരിക്കുന്ന അരപ്പ് അതിലേക്ക് നല്ലതുപോലെ ചൂടാക്കുക ചട്നിയുടെ നിറമെല്ലാം മാറി വരുമ്പോൾ ആവശ്യത്തിന് ഉപ്പ് ചേർത്ത് പകർത്തി വയ്ക്കാം. ഇന്ന് തന്നെ തയ്യാറാക്കൂ. Credit : Fathimas curry world