Making Of Tasty Onion Chatni : രാവിലെ ബ്രേക്ക് ഫാസ്റ്റിനെ നിങ്ങൾ എന്തൊക്കെയാണ് ഉണ്ടാക്കാനുള്ളത് ദോശയോ ചപ്പാത്തിയോ ഉണ്ടാക്കുകയാണെങ്കിലും ഉച്ചയ്ക്ക് ചൂട് ചോറിന്റെ കൂടെ കഴിക്കാനും രാത്രിയിലായാലും ഏത് ഭക്ഷണത്തിന്റെ കൂടെയും യോജിച്ചു പോകുന്ന ഒരു കിടിലൻ ചട്നിയുടെ റെസിപ്പി ആണ് പറയാൻ പോകുന്നത് സവാളയുണ്ടെങ്കിൽ എല്ലാവരും ഇപ്പോൾ തന്നെ തയ്യാറാക്കൂ.
ഇത് തയ്യാറാക്കി എടുക്കാൻ ആദ്യം തന്നെ ഒരു പാൻ ചൂടാക്കുക അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഒരു ടീസ്പൂൺ ഉഴുന്ന് ഒരു ടീസ്പൂൺ പരിപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ മൂപ്പിച്ച് എടുക്കുക ശേഷം അതിലേക്ക് മൂന്ന് സവാള ചെറുതായരിഞ്ഞത് ചേർത്ത് കൊടുത്ത് വഴറ്റി എടുക്കുക. സവാള വഴന്നു വരുമ്പോൾ അതിലേക്ക് 5 വറ്റൽ മുളക് 3 വെളുത്തുള്ളിയും ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിക്കുക.
ശേഷം ഒരു നെല്ലിക്ക വലിപ്പത്തിലുള്ള വാളൻപുളി ഒരു ഇല്ലാത്തത് ചേർത്ത് കൊടുക്കുക അതോടൊപ്പം തന്നെ അര ടീസ്പൂൺ മല്ലിപ്പൊടിയും ചേർത്ത് കൊടുക്കുക ഇളക്കി യോജിപ്പിക്കുക. ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക നല്ലതുപോലെ വഴന്നു പാകമാകുമ്പോൾ പകർത്തി ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക ശേഷം നല്ലതുപോലെ അരച്ചെടുക്കുക.
അതൊരു പാത്രത്തിലേക്ക് പകർത്തി വെക്കുക ശേഷം ഒരു ചെറിയ പാൻ ചൂടാക്കി അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക ശേഷം അര ടീസ്പൂൺ കടുക് മൂന്ന് വെളുത്തുള്ളി ചതച്ചതും ഒരു നുള്ള് കായപ്പൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക ശേഷം കുറച്ച് കറിവേപ്പിലയും ചേർത്ത് മൂപ്പിക്കുക ഇത് തയ്യാറാക്കിയ ചട്ടിയിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇത്ര മാത്രമേയുള്ളൂ എല്ലാവരും തയ്യാറാക്കു. Video credit : Shamees kitchen