Making of Tasty Evening Snack : വൈകുന്നേരം ചൂട് ചായ വളരെ രുചികരമായ ഒരു വട തയ്യാറാക്കി നോക്കിയാലോ. ഇതുപോലെ ഒരു വ്യത്യസ്തതരം വട നിങ്ങൾ ഉണ്ടാക്കിയിട്ടുണ്ടാവില്ല. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു കപ്പ് ചൊവ്വരി എടുത്ത് വയ്ക്കുക. ചൊവ്വരി ശേഷം അതിലേക്ക് അരക്കപ്പ് കട്ട തൈര് ചേർത്ത് കൊടുക്കുക.. വെള്ളം കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
അതിനുശേഷം നാലുമണിക്കൂർ നേരത്തേക്ക് കുതിരാനായി മാറ്റിവയ്ക്കുക. അതിനുശേഷം പുറത്തേക്ക് എടുത്ത് ഒരു സ്പൂൺ കൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ നല്ല ജീരകം ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞത് ഒരു സവാള ചെറുതായി അരിഞ്ഞത് ആവശ്യത്തിന് മല്ലിയില മുക്കാൽ കപ്പ് അരിപ്പൊടി എന്നിവ ചേർത്ത് കൊടുക്കുക.
അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൈകൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് വെള്ളം ചേർക്കേണ്ടത് എന്റെ യാതൊരു ആവശ്യവുമില്ല. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ നന്നായി ചൂടായി വരുമ്പോൾതയ്യാറാക്കിയ മാവിൽ നിന്നും ഒരു സ്പൂൺ കൊണ്ടോ അല്ലെങ്കിൽ കയ്യിലെടുത്തോ ഒരേ അളവിൽ കുറേശ്ശെയായി എണ്ണയിലേക്ക് ഇട്ടുകൊടുക്കുക.
ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ നന്നായി പൊരിച്ചെടുക്കുക. എല്ലാ വടയും ഇതേ രീതിയിൽ തന്നെ തയ്യാറാക്കുക. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഈ ചൊവ്വരി വട എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കുക. നല്ല കട്ടിയുള്ള തേങ്ങാ ചമ്മന്തി ഇതിന് നല്ല കോമ്പിനേഷനാണ്. വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Shamees kitchen