Making Of Tasty Curd Vada : എല്ലാവർക്കും തന്നെ വളരെയധികം ഇഷ്ടമായ തൈര് വട ഇനി വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം. വായിലിട്ടാൽ അലിഞ്ഞു പോകുന്ന തൈര് വട എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് മൂന്ന് കപ്പ് തൈര് എടുക്കുക. ശേഷം അതിലേക്ക് മുക്കാൽ കപ്പ് വെള്ളം ചേർക്കുക ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.
അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക ശേഷം ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ ഉഴുന്ന് ചേർക്കുക. അതോടൊപ്പം ഒരു ടീസ്പൂൺ പരിപ്പ് ചേർക്കുക. ഇവയെല്ലാം നല്ലതുപോലെ മൂത്ത് വരുമ്പോൾ അതിലേക്ക് രണ്ട് ടീസ്പൂൺ പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
അതോടൊപ്പം അര ടീസ്പൂൺ ചെറിയ ജീരകം ചേർത്ത് മൂപ്പിക്കുക. ശേഷം രണ്ടു വറ്റൽ മുളകും ആവശ്യത്തിന് കറിവേപ്പിലയും ഒരു നുള്ള് മഞ്ഞൾപ്പൊടിയും ചേർത്ത് നല്ലതുപോലെ മൂത്ത് വരുമ്പോൾ തൈരിലേക്ക് ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക. അതിലേക്ക് മല്ലിയിലയും ചേർത്ത് കൊടുക്കാവുന്നതാണ് ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് തയ്യാറാക്കുക.
ശേഷം ഇതിലേക്ക് തയ്യാറാക്കിവെച്ച ഉഴുന്ന് വട ചേർത്തു കൊടുക്കുക. ഇതിനായി ആദ്യം തന്നെ ഉഴുന്നുവട തയ്യാറാക്കി വയ്ക്കേണ്ടതാണ്. ആദ്യം ഉഴുന്നുവട രണ്ട് മിനിറ്റ് വെള്ളത്തിലിട്ടു വയ്ക്കുക. അതിനുശേഷം തൈരിലേക്ക് ചേർത്തുകൊടുത്ത ഇളക്കിയെടുക്കുക. 5 മിനിറ്റ് അതുപോലെ തന്നെ വയ്ക്കുക അതിനുശേഷം രുചിയോടെ കഴിക്കാം. Video Credit : Shamees Kitchen