Tasty Gravy Greenpeace Curry Recipe: രാവിലെ ബ്രേക്ക് ഫാസ്റ്റ് ഏതായാലും അതുപോലെ ഉച്ചയ്ക്ക് ചോറിന്റെ കൂടെ ആയാലും ഉഗ്രൻ കോമ്പിനേഷൻ ആയ ഗ്രീൻപീസ് കറി വളരെ എളുപ്പത്തിൽ തയ്യാറാക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒന്നേകാൽ കപ്പ് ഗ്രീൻപീസ് ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലതുപോലെ കുതിർക്കാൻ വയ്ക്കുക. ശേഷം ഒരു കുക്കറിനകത്തേക്ക് ഇട്ട് കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ചു കൊടുക്കുക. അതോടൊപ്പം അര ടീസ്പൂൺ മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലതുപോലെ വേവിച്ചെടുക്കുക.
ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക ശേഷം രണ്ട് ഏലക്കായ ഒരു ചെറിയ കഷ്ണം പട്ട മൂന്ന് ഗ്രാമ്പൂ ചേർത്ത് കൊടുത്ത് ചൂടാക്കുക ശേഷം രണ്ടു സവാള ചെറുതായി അരിഞ്ഞത് ഇട്ടുകൊടുത്ത് നന്നായി വഴറ്റി എടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത് ചേർത്ത് കൊടുക്കുക.
അതോടൊപ്പം ഒരു തക്കാളി ചെറുതായി അരിഞ്ഞതും മൂന്ന് പച്ചമുളക് കീറിയിട്ടും ആവശ്യത്തിന് കറിവേപ്പിലയും ചേർത്തു കൊടുക്കുക. അതിന്റെ കൂടെ തന്നെ എരുവിനാവശ്യമായ മുളകുപൊടി അര ടീസ്പൂൺ ഗരം മസാല ഒരു ടീസ്പൂൺ മല്ലിപ്പൊടി എന്നിവയും ചേർത്തു കൊടുക്കുക. അതിനുശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. പൊടിയുടെ പച്ചമണം എല്ലാം മാറി വരുന്നത് വരെ ഇളക്കി കൊടുത്തു കൊണ്ടിരിക്കുക. തക്കാളി ചെറുതായി വെന്തു വരുമ്പോൾ അതിലേക്ക് വേവിച്ചുവെച്ചിരിക്കുന്ന ഗ്രീൻപീസും ചേർത്ത് കൊടുക്കുക.
ഗ്രീൻപീസ് ചേർക്കുമ്പോൾ അതിൽ നിന്ന് കുറച്ച് വേവിച്ച ഗ്രീൻപീസ് മാറ്റിവയ്ക്കുക. ശേഷം അത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലതുപോലെ അരച്ചെടുക്കുക. അതിനുശേഷം കറിയിലേക്ക് ചേർത്തു കൊടുക്കുക. ശേഷം ഗ്രീൻപീസ് കറിയിലേക്ക് ആവശ്യമായ ഉപ്പും ചേർത്ത് നല്ലതുപോലെ തിളപ്പിക്കുക. അടച്ചുവെച്ച് വേവിക്കുക. ഗ്രീൻപീസ് കറി നല്ലതുപോലെ കുറുകി എണ്ണ എല്ലാം തെളിഞ്ഞു പാകമാകുമ്പോൾ കറി ഇറക്കി വയ്ക്കുക. രുചിയോടെ കഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.