Making Of Easy Sidedish For Rice : സാധാരണയായി ഈ പച്ചക്കറി എല്ലാവരും തോരൻ വെച്ചായിരിക്കും കഴിച്ചിട്ടുണ്ടാവുക. എന്നാൽ കൊത്തമരക്കായ കൊണ്ട് ഇതുപോലെ ഒരു കറിയുണ്ടാക്കാം എന്ന് ആരും ഇതിന് മുൻപ് ചിന്തിച്ചിട്ടുണ്ടാവില്ല. എന്നാൽ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ. അതിനായി ആദ്യം തന്നെ അമരക്കായ മീഡിയം വലുപ്പത്തിലുള്ള കഷണങ്ങളാക്കി അരിഞ്ഞ് വയ്ക്കുക.
അതിനുശേഷം ഒരു മിക്സിയുടെ ജാർ എടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ കടല ചേർത്തു കൊടുക്കുക. അരക്കപ്പ് തേങ്ങ ചിരകിയത് ഒരു ടീസ്പൂൺ മുളകുപൊടിയും ഒരു ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് വെള്ളം ചേർക്കാതെ പൊടിച്ചെടുക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് അര ടീസ്പൂൺ കടുകും അര ടീസ്പൂൺ ഉഴുന്നുപരിപ്പും ചേർത്ത് കൊടുക്കുക.
ചെറുതായി റോസ്റ്റായി വരുമ്പോൾ ഒരു സവാള ചേർത്ത് വഴറ്റി എടുക്കുക. ശേഷം ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും കുറച്ച് കറിവേപ്പിലയും ഒരു തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് നല്ലതുപോലെ ചൂടാക്കുക. തക്കാളി വഴന്നു വരുമ്പോൾ അമരക്കായി ചേർത്ത് കൊടുക്കുക ശേഷം ഇളക്കി യോജിപ്പിക്കുക. അതോടൊപ്പം തന്നെ അടച്ചുവച്ചിരിക്കുന്ന അരപ്പ് ചേർത്ത് കൊടുക്കുക.
ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക കറിയിലേക്ക് ആവശ്യമായ വെള്ളം ചേർത്ത് കൊടുക്കുക. ശേഷം അടച്ചുവെച്ച് വേവിക്കുക ഒരു 10 മിനിറ്റ് എങ്കിലും അടച്ചുവെച്ച് വേവിക്കേണ്ടതാണ് അപ്പോഴേക്കും കറി നന്നായി കുറുകി വരുന്നതായിരിക്കും. കറിയുടെ ഭാഗം എന്ന് പറയുന്നത് എണ്ണ എല്ലാം തന്നെ തെളിഞ്ഞു വരുന്നത് വരെ നന്നായി തിളപ്പിക്കേണ്ടതാണ്. അതിനുശേഷം പകർത്തി വയ്ക്കാം രുചിയോടെ കഴിക്കാം. Credit : Shamees kitchen