Best Rice Side Dish Recipe Mulaku Puli : എളുപ്പത്തിൽ ഒരു കറി ഉണ്ടാക്കാൻ പച്ചമുളകും പുളിയും മാത്രം മതി. ഈ കറി എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു മൺചട്ടി ചൂടാക്കുക അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക.
അതിലേക്ക് രണ്ട് ടീസ്പൂൺ ഉഴുന്നു ചേർക്കുക ഉഴുന്ന് ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ 10 വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർക്കുക അതിനുശേഷം 20 ചുവന്നുള്ളി ഉള്ളി നല്ലതുപോലെ വഴന്നു വരുമ്പോൾ അതിലേക്ക് എരുവിന് ആവശ്യമായ പച്ചമുളക് ചേർത്തു കൊടുക്കുക.
ശേഷം ഇതിലേക്ക് മസാല പൊടികൾ ചേർത്തു കൊടുക്കാം ആദ്യം തന്നെ അര ടീസ്പൂൺ മഞ്ഞൾ പൊടി അര ടീസ്പൂൺ കായപ്പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. പച്ചമണം എല്ലാം മാറി വരുമ്പോൾ ഒരു കപ്പ് വാളൻ പുളി പിഴിഞ്ഞ വെള്ളം ഒഴിച്ചു കൊടുക്കുക.
ശേഷം അത് അടച്ചുവെച്ച് വേവിക്കുക പച്ച മുളകും ചുവന്നുള്ളിയും എല്ലാം നല്ലതുപോലെ ഭാഗമാകുമ്പോൾ അതിലേക്ക് അരക്കപ്പ് കഞ്ഞിവെള്ളം കൂടി ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി കുറുക്കി എടുക്കുക. ഇറക്കി വയ്ക്കുന്ന സമയമാകുമ്പോൾ കുറച്ച് ശർക്കര പൊടിച്ചതും കറിവേപ്പിലയും ചേർത്ത് ഇറക്കാം. Credit : Shamees kitchen