Making Of Tasty Cutlet Evening Snack : നമുക്കെല്ലാവർക്കും തന്നെ കട്ട് ലൈറ്റ് വളരെ ഇഷ്ടമാണല്ലോ എന്നാൽ കോഫി ഹൗസിൽ നിന്നും കിട്ടുന്ന കട്ട്ലൈറ്റിന് ഒരു പ്രത്യേക തന്നെയാണ് നമ്മൾ വീട്ടിൽ അതുണ്ടാക്കാൻ നോക്കിയാൽ അതിന്റെ രുചി പലപ്പോഴും കിട്ടാറില്ല എന്നാൽ ഇനി അതിന്റെ ഫീൽ തന്നെ വീട്ടിൽ തയ്യാറാക്കാം ഇതുപോലെ ഉണ്ടാക്കിയാൽ മാത്രം മതി. ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞതും മൂന്ന് പച്ചമുളക് ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുക്കുക.
അത് വഴറ്റി വരുന്ന സമയത്ത് ഒരു മീഡിയം വലുപ്പത്തിലുള്ള ക്യാരറ്റ് ഗ്രേറ്റ് ചെയ്തതും ബീറ്റ് റൂട്ട് ഗ്രേറ്റ് ചെയ്തതും ഒരു സവാള ചെറുതായി അരിഞ്ഞത് തയ്യാറാക്കി വെക്കുക ശേഷം പാനിലേക്ക് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക കുറച്ചു കറിവേപ്പിലയും ചേർക്കുക സവാള വഴന്നു വരുമ്പോൾ കാരറ്റും ബീറ്റ് റൂട്ടും ചേർക്കുക. അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ചുവെച്ച് വേവിക്കുക .
നന്നായി വെന്ത് ഭാഗമാകുമ്പോൾ മുക്കാൽ ടീസ്പൂൺ മുളകുപൊടിയും ഒരു ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് വീണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അടുത്തതായി നാല് ഉരുളൻ കിഴങ്ങ് പുഴുങ്ങിയെടുത്തത് നല്ലതുപോലെ ഉടച്ചതിനുശേഷം എല്ലാം കൂടി നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക കുറച്ചു മല്ലിയിലയും ചേർത്ത് കൊടുക്കുക. ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തി നാല് ടീസ്പൂൺ പൊടിച്ച ബ്രെഡ് ചാർ എടുക്കുക കൈകൊണ്ട് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
അതിനുശേഷം കട്ട്ലെറ്റിന്റെ ഷേപ്പിൽ തയ്യാറാക്കി വെക്കുക. അടുത്തതായി ഒരു കപ്പ് മൈദ പൊടിയിൽ കുറച്ചു ഉപ്പും കുരുമുളകും ചേർത്ത് ആവശ്യത്തിന് വെള്ളം ചേർത്ത് ഒരുപാട് ലൂസ് അല്ലാത്ത മാവ് തയ്യാറാക്കുക അതുപോലെ പഠിച്ച ബ്രഡും തയ്യാറാക്കി വയ്ക്കുക അതിനുശേഷം ഓരോ കട്ട്ലൈറ്റും ആദ്യം മൈദയിൽ മുക്കി ബ്രഡ് പൊടിച്ചതിൽ പൊതിഞ്ഞെടുത്ത് എണ്ണയിൽ ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ പൊരിച്ചെടുക്കുക. ശേഷം പകർത്തി വയ്ക്കാം. Credit : Fathimas curryworld