Making Of Tasty Veluthulli Achar : അച്ചാറുകളിൽ മിക്ക ആളുകൾക്കും കൂടുതൽ ഇഷ്ടം വെളുത്തുള്ളി അച്ചാറിനോട് ആയിരിക്കും കാരണം മറ്റ് അച്ചാറുകളിൽ നിന്നും വെളുത്തുള്ളി അച്ചാർ നമ്മുടെ വയറ്റിലെ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും ദഹനം നന്നായി നടക്കുന്നതിന് വളരെ സഹായിക്കും. വെളുത്തുള്ളി അച്ചാർ കുറേനാളത്തേക്ക് കേടു വരാതെ അതും വിനാഗിരി ഒഴിക്കാതെ തന്നെ എങ്ങനെ തയ്യാറാക്കണം എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് വൃത്തിയാക്കി വച്ചിരിക്കുന്ന വെളുത്തുള്ളിയിൽ നിന്ന് മൂന്ന് ടീസ്പൂൺ എടുത്ത് കൊടുക്കുക .
അതിലേക്ക് രണ്ട് വലിയ ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക ശേഷം നന്നായി അരച്ചെടുക്കുക. എടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് ഇഞ്ചി വെളുത്തുള്ളി അരച്ചത് ചേർത്ത് കൊടുക്കുക കറിവേപ്പില ചേർത്തു കൊടുക്കുക .
ശേഷം നല്ലതുപോലെ മൂപ്പിക്കുക. അടുത്തതായി വൃത്തിയാക്കി വച്ചിരിക്കുന്ന വെളുത്തുള്ളി ചേർത്തു കൊടുക്കുക മൂന്ന് പച്ചമുളക് ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. വെളുത്തുള്ളി നല്ലതുപോലെ മൂത്ത് വരുന്ന പരുവം ആകുമ്പോൾ അതിലേക്ക് ആവശ്യമായിട്ടുള്ള മുളകുപൊടിയും അര ടീസ്പൂൺ മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിക്കുക.
പൊടിയുടെ പച്ചമണം എല്ലാം മാറി വരുന്ന സമയത്ത് എത്രയാണോ നമ്മൾ വിനാഗിരി എടുക്കാറുള്ളത് അത്രയും അളവിൽ വാളൻപുളി പിഴിഞ്ഞ വെള്ളം ഒഴിച്ചു കൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. കുറുകി വരുമ്പോൾ അര കപ്പ് ചൂടുവെള്ളം ഒഴിച്ചുകൊടുക്കുക. ശേഷം ചെറിയ തീയിൽ വച്ച് തിളപ്പിക്കുക. പിഴച്ചുവരുന്ന സമയത്ത് ഒരു ടീസ്പൂൺ ശർക്കര പൊടിച്ചതും ചേർത്ത് നന്നായി കുറുക്കി എടുക്കുക. കുറുകി പാകമായാൽ പകർത്തി വയ്ക്കാം. Credit : sruthis kitchen