Easy Dosa Batter Evening Snack : ഏതു നേരമായാലും കഴിക്കാൻ വളരെ രുചികരമായ ഒരു പലഹാരം തയ്യാറാക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം. മൂന്ന് ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് കാൽ ടീസ്പൂൺ ചെറിയ ജീരകം ചേർത്ത് കൊടുക്കുക.
ശേഷം രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞത്, ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത്, ഒരു സവാള പൊടിപൊടിയായി അരിഞ്ഞത് എന്നിവ ചേർത്ത് നന്നായി വഴറ്റി എടുക്കുക വഴന്നു വന്നതിനുശേഷം അതിലേക്ക് കാൽ ടീസ്പൂൺ കായപ്പൊടി, കാൽ കപ്പ് തേങ്ങ ചിരകിയത് എന്നിവ ചേർത്ത് വീണ്ടും നന്നായി വഴറ്റി എടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി ഒരു കപ്പ് ദോശമാവെടുക്കുക.
ഇതിലേക്ക് വഴറ്റി വെച്ചിരിക്കുന്ന സവാള മിക്സ് ചേർത്ത് കൊടുക്കുക. അതോടൊപ്പം ആവശ്യത്തിന് മല്ലിയിലയും ചേർത്തു കൊടുക്കുക ഉപ്പും ചേർത്ത് കൊടുക്കുക ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. വേണമെങ്കിൽ ഒരു 15 മിനിറ്റ് മാറ്റി വയ്ക്കാവുന്നതാണ്. ഇല്ലെങ്കിലും കുഴപ്പമില്ല ഉടനെ തന്നെ പലഹാരം തയ്യാറാക്കാം.
അതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ മാവിൽ നിന്നും ഓരോ ടീസ്പൂൺ വീതം എണ്ണയിലേക്ക് ഇട്ടുകൊടുക്കുക. നല്ല ബോള് പോലെ വീർത്തു വരുന്നത് കാണാം. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റുക. ഈ രീതിയിൽ മാവെല്ലാം തയ്യാറാക്കി എടുക്കുക. രുചിയോടെ കഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Shamees Kitchen