Making Of Egg Onion Snack : വൈകുന്നേരം ചൂട് ചായയുടെ കൂടെ കഴിക്കാൻ പലഹാരങ്ങൾ ഒന്നുമില്ല എങ്കിൽ വളരെ കുറഞ്ഞ സമയം കൊണ്ട് പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി നോക്കാം ഇതിനായി ഒരു മുട്ടയും സവാളയും മാത്രം മതി ചായ തിളയ്ക്കുന്ന നേരം കൊണ്ട് തന്നെ നമുക്ക് ഇതു തയ്യാറാക്കി എടുക്കാം ,
അതിനായി ആദ്യം തന്നെ കാര്യങ്ങൾക്ക് ആവശ്യമുള്ള അളവിൽ ഇതില് മാറ്റം വരുത്താവുന്നതാണ്. ഒരു വലിയ സവാള ചെറുതായി അരിഞ്ഞ് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അതിലേക്ക് കുറച്ച് ഉപ്പ് ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മി യോജിപ്പിക്കുക ശേഷം അതിലേക്ക് കുറച്ച് മല്ലിയിലയും എരിവിന് ആവശ്യമായ പച്ചമുളകും ചേർത്തു കൊടുക്കുക അതോടൊപ്പം തന്നെ അര ടീസ്പൂൺ വറ്റൽമുളക് ചതച്ചത് ചേർക്കുക ഒരു ടീസ്പൂൺ ഇഞ്ചി പേസ്റ്റ് ചേർക്കുക ,
ശേഷം കാൽ ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചത് അര ടീസ്പൂൺ മല്ലിപ്പൊടി എന്നിവ ചേർത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. മുട്ട പുഴുങ്ങിയെടുത്ത് നല്ലതുപോലെ ഗ്രേറ്റ് ചെയ്യുക ശേഷം അതും ഇതിലേക്ക് ചേർത്ത് കൊടുക്കുക. തന്നെ അരക്കപ്പ് കടലമാവ് ചേർക്കുക വീണ്ടും നന്നായി കൈകൊണ്ട് ഇളക്കി യോജിപ്പിക്കുക.
എല്ലാം മിക്സ് ആയതിനു ശേഷം രണ്ട് കൈയിലും കുറച്ച് വെളിച്ചെണ്ണ പുരട്ടി ആവശ്യമുള്ള വലുപ്പത്തിൽ ഉരുട്ടി തയ്യാറാക്കാവുന്നതാണ്. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ നല്ലതുപോലെ ചൂടായി വരുമ്പോൾ തയ്യാറാക്കി വെച്ച ഓരോന്നും അതിലേക്ക് ഇട്ട് ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ പൊരിച്ചെടുക്കുക അതിനുശേഷം കോരി മാറ്റാവുന്നതാണ്. Credit : Mia kitchen