Tasty Egg Coconut Kuruma Recipe : കുട്ടികളിൽ വളരെയധികം കൗതുകം ഉണ്ടാക്കുന്നതും വളരെയധികം രുചികരവുമായ കാണുമ്പോൾ തന്നെ കഴിക്കാൻ ആവേശം തോന്നുന്ന രീതിയിൽ വളരെ രുചികരമായ മുട്ടക്കറി തയ്യാറാക്കാം. ഇതുപോലെ മുട്ടക്കറി തയ്യാറാക്കിയാൽ വീണ്ടും വീണ്ടും ചോദിച്ചു കൊണ്ടേയിരിക്കും. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്കു ആവശ്യത്തിന് വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക.
ശേഷം മൂന്ന് ഗ്രാമ്പു രണ്ട് ഏലക്കായ ഒരു ചെറിയ കഷണം പട്ട ചേർത്തുകൊടുക്കുക ശേഷം ഒരു വലിയ സവാള അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റി എടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി ചേർക്കുക. കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ടീസ്പൂൺ പെരുംജീരകപ്പൊടി, അര ടീസ്പൂൺ ഗരം മസാല ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് നല്ലതുപോലെ വഴറ്റിയെടുക്കുക. പച്ചമണം എല്ലാം മാറിവരുന്നതുവരെ ഇളക്കി കൊടുക്കുക.
ശേഷം ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതോടൊപ്പം തന്നെ മൂന്ന് പച്ചമുളക് കീറിയതും ചേർത്ത് കൊടുക്കുക. ശേഷം തക്കാളി എല്ലാം നന്നായി വെന്തു വരുന്നതിന് വളരെ കുറച്ച് മാത്രം വെള്ളം ചേർത്ത് കൊടുത്ത് വേവിച്ചെടുക്കുക. തക്കാളി നല്ലതുപോലെ വെന്ത് മസാല എല്ലാം ചേർന്ന് വന്നതിനുശേഷം പുഴുങ്ങിയെടുത്ത മുട്ട ചെറുതായി കത്തികൊണ്ട് വരയുക. അതിനുശേഷം തയ്യാറാക്കിയ മസാലയിലേക്ക് വെച്ചു കൊടുക്കുക.
ശേഷം മുട്ടയുടെ മുകളിലേക്ക് മസാല എല്ലാം പൊതിഞ്ഞു വയ്ക്കുക. മുട്ടയിലേക്ക് മസാലയുടെ രുചിയെല്ലാം തന്നെ നന്നായി ചേർന്നു വരുന്നതിന് വളരെയധികം നല്ലതായിരിക്കും. അതോടൊപ്പം തന്നെ അര കപ്പ് കട്ടിയുള്ള തേങ്ങാപ്പാൽ ചേർത്ത് കൊടുക്കുക. അതിനുശേഷം നന്നായി തന്നെ ചൂടാക്കി ഡ്രൈ ആക്കി എടുക്കുക. എല്ലാം നന്നായി പാകമായതിനു ശേഷം ആവശ്യത്തിന് മല്ലിയില ചേർത്ത് ഇറക്കിവക്കുക. രുചിയോടെ കഴിക്കാം. Credit : Shamees Kitchen