Making Of Tasty Egg masala Curry : വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന കിടിലം കറികളിൽ ഒന്നാണ് മുട്ടക്കറി കൂടുതൽ വീട്ടമ്മമാരും വീട്ടിൽ മസാല കറികൾ തയ്യാറാക്കുന്നത് മുട്ടക്കറികൾ ആയിരിക്കും. മുട്ടക്കറി പെട്ടന്ന് തയ്യാറാക്കുന്നത് ആണെങ്കിലും അത് രുചികരമാകണമെങ്കിൽ ചേർക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്. നിങ്ങൾ ഇതുപോലെ തയ്യാറാക്കിയാൽ രുചി ഇരട്ടി ആയിരിക്കും ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
അതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം മൂന്ന് ഏലക്കായ ചേർത്ത് കൊടുക്കുക ശേഷം രണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റിയെടുക്കുക സവാള വഴന്നു വരുമ്പോൾ ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക.
ശേഷം രണ്ട് ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ ഗരം മസാലയും ചേർത്ത് പൊടികളുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കി കൊടുക്കുക അതിനുശേഷം ഒരു തക്കാളി ചേർത്തു കൊടുക്കുക തക്കാളി നല്ലതുപോലെ വളർന്നുവരുന്ന സമയം കൊണ്ട്. ഒരു മിക്സിയുടെ ജാറിൽ 7 കശുവണ്ടിയും കുറച്ച് തേങ്ങ ചിരകിയതും അര ടീസ്പൂൺ പെരുംജീരകവും ഒരു ടീസ്പൂൺ കുരുമുളക്ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ചെടുക്കുക.
ശേഷം പാനിലേക്ക് ഒഴിച്ചുകൊടുക്കുക അതോടൊപ്പം അര കപ്പ് വെള്ളം ആവശ്യത്തിന് ഉപ്പ് കറിവേപ്പില കൂടി ചേർത്ത് നല്ലതുപോലെ തിളപ്പിക്കുക തിളച്ചു വരുമ്പോൾ അതിലേക്ക് പുഴുങ്ങി വച്ചിരിക്കുന്ന 5 മുട്ട ചേർത്ത് കൊടുക്കുക വീണ്ടും പത്തുമിനിറ്റ് അടച്ചു വയ്ക്കുക കറി നല്ലതുപോലെ കുറുകി പാകമാകുമ്പോൾ കുറച്ചു മല്ലിയില ചേർത്ത് ഇറക്കി വയ്ക്കാം. Video credit : Shamees kitchen