മുട്ടക്കറി എന്ന് പറഞ്ഞാൽ ഇതാണ് യഥാർത്ഥ മുട്ടക്കറി. ചോറിനും ചപ്പാത്തിക്കും ഇതാ ഒരു അടിപൊളി മുട്ടക്കറി. | Making Of Tasty Egg Curry

Making Of Tasty Egg Curry : രാവിലെ ബ്രേക്ക്ഫാസ്റ്റ് എന്തുതന്നെയായാലും ഇതുപോലെ ഒരു കറിയുണ്ടെങ്കിൽ കഴിക്കാൻ ഇനി എല്ലാവരും വരും. ഉച്ചയ്ക്ക് ചൂട് ചോറിന്റെ കൂടെ കഴിക്കാനും ഇതുപോലെ ഒരു കറി മാത്രം മതി. വീട്ടമ്മമാർക്ക് ഇനി ജോലി വളരെ എളുപ്പമാകും. വളരെ രുചികരമായ മുട്ടക്കറി ഇനി ഇതുപോലെ തയ്യാറാക്കി നോക്കൂ. ഇത് തയ്യാറാക്കാനായി ആദ്യം തന്നെ ഒരുപാട് ചൂടാക്കാൻ വയ്ക്കുക. ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക .

ശേഷം മൂന്ന് ഏലക്കായ ചേർത്ത് കൊടുക്കുക. അതിലേക്ക് രണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നല്ലതുപോലെ ഇളക്കി കൊടുക്കുക. ശേഷം ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ഒരു പച്ചമുളക് കീറിയതും ചേർത്ത് കൊടുക്കുക സവാള വഴന്നു വരുമ്പോൾ അതിലേക്ക് രണ്ട് ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ മഞ്ഞൾ പൊടി അര ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കി കൊടുക്കുക.

ശേഷം അതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതേസമയം ഒരു മിക്സിയുടെ ജാറിലേക്ക് അര കപ്പ് തേങ്ങ ചിരകിയതും 10 കശുവണ്ടിയും അര ടീസ്പൂൺ പെരുംജീരകം അര ടീസ്പൂൺ കുരുമുളക് ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ചെടുക്കുക. തക്കാളി വെന്തു വന്നതിനു ശേഷം അതിലേക്ക് അരപ്പ് ചേർത്ത് കൊടുത്ത് ഇളക്കി കൊടുക്കുക.

ഇതിലേക്ക് ആവശ്യത്തിന് വെള്ളവും ചേർത്ത് കൊടുക്കാവുന്നതാണ് അതിനുശേഷം നല്ലതുപോലെ തിളപ്പിക്കാൻ വയ്ക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. തിളച്ചു വരുമ്പോൾ അതിലേക്ക് പുഴുങ്ങി വെച്ചിരിക്കുന്ന മുട്ട ചേർത്ത് കൊടുക്കുക. അടച്ചുവെച്ച് 5 മിനിറ്റ് വേവിക്കുക. ശേഷം കറി നല്ലതുപോലെ കുറുകി ഭാഗമാകുമ്പോൾ മല്ലിയില ചേർത്ത് ഇറക്കി വയ്ക്കാം. Credit : Shamees kitchen

Leave a Reply

Your email address will not be published. Required fields are marked *