Making Of Tasty Egg Curry : നമ്മളെല്ലാവരും രാവിലെ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കുമ്പോൾ അതിന് സൈഡ് കറിയായി ഉണ്ടാകുന്നതാണ് മുട്ടക്കറി പലർക്കും ചൂട് ചോറിന്റെ കൂടെ മുട്ടക്കറി കഴിക്കുവാൻ വളരെയധികം ഇഷ്ടമായിരിക്കും എത്താൻ നമ്മൾ ഇത് തയ്യാറാക്കുകയാണെങ്കിൽ ഒരു തവണ മുട്ടക്കറി ഇതുപോലെ ഉണ്ടാക്കി നോക്കൂ ഇത് നിങ്ങൾക്ക് വളരെയധികം ഇഷ്ടപ്പെട്ടു എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
അതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഒരു ഏലക്കായ രണ്ട് ഗ്രാമ്പൂ ചെറിയ കഷ്ണം പട്ട എന്നിവ ചേർക്കുക ശേഷം രണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റിയെടുക്കുക. വഴന്ന് വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു പച്ചമുളക് ചേർത്തു കൊടുക്കുക വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക.
ശേഷം രണ്ട് ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറി വരുന്നതുവരെ ഇളക്കി യോജിപ്പിക്കുക ശേഷം അതിലേക്ക് ഒരു തക്കാളി ചേർത്തു കൊടുക്കുക തക്കാളി എടുക്കുക ശേഷം മൂന്ന് ടീസ്പൂൺ നാളികേരം, അര ടീസ്പൂൺ പെരുംജീരകം ഇട്ട് കശുവണ്ടി ആവശ്യത്തിന് വെള്ളം അര ടീസ്പൂൺ കുരുമുളക് ഒരു മിക്സിയുടെ ജാറിലേക്ക് അരച്ച് എടുക്കുക.
ശേഷമാണ് പാനിലേക്ക് ഒഴിച്ചുകൊടുക്കുക അതോടൊപ്പം അരക്കപ്പ് വെള്ളം ചേർന്നു നന്നായിട്ടു തിളപ്പിക്കുക ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും ചേർത്ത് നന്നായി തിളപ്പിക്കുക തിളച്ചു വരുമ്പോൾ പുഴുങ്ങി വെച്ചിരിക്കുന്ന മുട്ട ചേർത്ത് കൊടുത്ത് വീണ്ടും അടച്ചുവച്ച് വേവിക്കുക. നല്ലതുപോലെ കുറുകി വരുമ്പോൾ മല്ലിയില ചേർത്ത് ഇറക്കി വയ്ക്കാം. Credit : Shamees kitchen