Tasty Restaurant Style Egg masala : ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കുവാൻ എല്ലാവർക്കും തന്നെ ഒരുപാട് ഇഷ്ടമായിരിക്കും. അവിടെ കിട്ടുന്ന എല്ലാ ഭക്ഷണങ്ങൾക്കും തന്നെ ഒരു പ്രത്യേക രുചി ആയിരിക്കും. അതുപോലെ രുചിയിൽ വീട്ടിലുണ്ടാക്കാൻ ശ്രമിച്ചാൽ ചിലപ്പോൾ അത് സാധിക്കണം എന്നില്ല. എന്നാൽ ഇനി അങ്ങനെയല്ല ഹോട്ടലിൽ നിന്ന് കിട്ടുന്ന രുചിയുള്ള മുട്ടക്കറി അതേ ടേസ്റ്റിൽ വീട്ടിൽ തയ്യാറാക്കാം. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് മൂന്ന് ടീസ്പൂൺ കുരുമുളക് ഇടുക.
അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലതുപോലെ കുരുമുളക് കുതിർത്തെടുക്കുക. ശേഷം ഒരുമിച്ച് ജാറിലേക്ക് ഇട്ട് നല്ലതുപോലെ അരച്ചെടുത്ത് മാറ്റുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം മൂന്ന് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക.
സവാള വഴന്നു വരുമ്പോൾ അതിലേക്ക് രണ്ട് ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. നന്നായി വഴന്നു വരുമ്പോൾ ഒരുപിടി മല്ലിയില മിക്സിയിലിട്ട് അരച്ചത് ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ മൂത്ത് വരുമ്പോൾ അതിലേക്ക് അരച്ചു വച്ചിരിക്കുന്ന കുരുമുളക് ചേർത്തു കൊടുക്കുക.
കുരുമുളകിന്റെ പച്ചമണം എല്ലാം മാറി വരുമ്പോൾ അതിലേക്ക് മൂന്ന് തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലതുപോലെ തിളപ്പിക്കുക. തക്കാളി എല്ലാം നല്ലതുപോലെ വെന്ത് കറി കുറുകി വരുമ്പോൾ അതിലേക്ക് പുഴുങ്ങി വച്ചിരിക്കുന്ന മുട്ട ചേർത്ത് കൊടുക്കുക. അടച്ചുവെച്ച് വേവിക്കുക. 10 മിനിറ്റ് വേവിച്ചതിനു ശേഷം ഇറക്കി വയ്ക്കാവുന്നതാണ്. രുചിയോടെ കഴിക്കാം. Credit : Mia Kitchen