Making Of Tasty Kerala Puttu Recipe : പുട്ട് കഴിക്കുന്നതിന്റെ കൂടെ മുട്ട റോസ്റ്റ് കൂടി ഉണ്ടെങ്കിൽ ഇരട്ടി രുചി ആയിരിക്കും. ഇനി ആരുംതന്നെ പുട്ട് കഴിക്കുന്നതിന് വേണ്ടി വേറെ കറിയൊന്നും ഉണ്ടാക്കേണ്ട ആവശ്യമില്ല. മുട്ട റോസ്റ്റ് കൊണ്ട് പുട്ട് തയ്യാറാക്കാം. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ പുട്ടുപൊടി എടുക്കുക. ഒരു പാത്രത്തിലേക്ക് ഒരു കപ്പ് പുട്ടുപൊടി എടുക്കുക അതിലേക്ക് അര ടീസ്പൂൺ ഉപ്പ് ചേർത്ത് ഇളക്കി യോജിപ്പിക്കുക.
ശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് നനച്ചു മാറ്റിവയ്ക്കുക. അടുത്തതായി നാലു മുട്ട പുഴുങ്ങിയെടുക്കുക ശേഷം ഒരു കഷ്ണങ്ങളാക്കി മുറിക്കുക. ഒരു പാൻ ചൂടാക്കി അതിലേക്ക് അര ടീസ്പൂൺ പെരുംജീരകം ചേർത്ത് ചൂടാക്കുക കറിവേപ്പിലയും രണ്ട് ടീസ്പൂൺ ഇഞ്ചി അരിഞ്ഞത് രണ്ടു പച്ചമുളക് രണ്ട് സവാളചെറുതായി അരിഞ്ഞതും ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
സവാള വഴന്നു വരുമ്പോൾ ഒരു ടീസ്പൂൺ മല്ലിപ്പൊടി ചേർത്തു കൊടുക്കുക അര ടീസ്പൂൺ കുരുമുളകുപൊടി ചേർത്തു കൊടുക്കുക. അര ടീസ്പൂൺ മഞ്ഞൾപ്പൊടി 1/4 ടീസ്പൂൺ ഗരം മസാലയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക ശേഷം ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് അടച്ചുവെച്ച് വേവിക്കുക. നല്ലതുപോലെ വെന്ത് പാകമാകുമ്പോൾ അതിലേക്ക് മുട്ട ചേർത്ത് കൊടുക്കുക ,
ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കിയതിനു ശേഷം പകർത്തി വയ്ക്കുക. അടുത്തതായി പുട്ടുപൊടി എടുത്ത് പുട്ട് ഉണ്ടാക്കുന്ന കുഴൽ എടുക്കുക അതിലേക്ക് ആദ്യം കുറച്ച് തേങ്ങ ചിരകിയത് കൊടുക്കുക അതിനുമുകളിൽ പുട്ടുപൊടി ഇട്ടുകൊടുക്കുക അതിനുമുകളിൽ ആയി മുട്ട റോസ്റ്റ് വച്ചു കൊടുക്കുക വീണ്ടും പുട്ടുപൊടി ഇട്ടുകൊടുക്കുക. നിറച്ചതിനുശേഷം ആവിയിൽ 10 മിനിറ്റ് നല്ലതുപോലെ വേവിക്കുക. അതിനുശേഷം പകർത്തി വയ്ക്കാം. Credit : Kannur kitchen