Making Of Tasty Egg Recipe : പുഴുങ്ങിയെടുത്ത മുട്ട ഉപയോഗിച്ചുകൊണ്ട് സാധാരണ നമ്മൾ കറി ഉണ്ടാക്കുകയാണ് പതിവ് വളരെ രുചികരമായ മുട്ടക്കറി നമ്മൾ തയ്യാറാക്കാറുണ്ട് എന്നാൽ ഇതുപോലെ ഒരു ഐറ്റം നിങ്ങൾ കഴിച്ചിട്ടുണ്ടാകില്ല ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുക എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് ഉരുളൻ കിഴങ്ങ് ചെറുതായി അരിഞ്ഞത് ഇട്ടുകൊടുക്കുക
ശേഷം ആവശ്യത്തിന് ഉപ്പും കുറച്ചു കറിവേപ്പിലയും ചേർത്തുകൊടുത്ത ആവശ്യത്തിന് വെള്ളവും ഒഴിച്ച് വേവിക്കാനായി വയ്ക്കുക അതേസമയം ഒരു മിക്സിയുടെ ജാറിലേക്ക് അരക്കപ്പ് നാളികേരം ചിരകിയത് 12 ചുവന്നുള്ളി രണ്ട് പച്ചമുളക് ഒരു വെളുത്തുള്ളി അര ടീസ്പൂൺ ജീരകം അര ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് വെള്ളം ഒഴിക്കാതെ നല്ലതുപോലെ ചതച്ചെടുക്കുക. കിഴങ്ങ് നല്ലതുപോലെ വെന്തു വന്നതിനുശേഷം അതിലേക്ക് തേങ്ങ ചേർത്തു കൊടുത്ത ഇളക്കി യോജിപ്പിക്കുക ശേഷം അടച്ചുവെച്ച് വേവിക്കുക.
അതിന്റെ വെള്ളമെല്ലാം വറ്റി നല്ലതുപോലെ ഡ്രൈയായി വരേണ്ടതാണ് ആ സമയത്ത് പുഴുങ്ങിയെടുത്ത മുട്ട നാല് ഭാഗങ്ങളായി മുറിച്ചതിനുശേഷം അത് ഇതിലേക്ക് ചേർത്തു കൊടുത്ത് ഇളക്കി യോജിപ്പിക്കുക ശേഷം വീണ്ടും 5 മിനിറ്റ് അടച്ചു വയ്ക്കുക മുട്ടയിലേക്ക് മസാല നല്ലതുപോലെ യോജിച്ച് വരേണ്ടതാണ്.
ഇതേസമയം മറ്റൊരുഞാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് മൂന്ന് വറ്റൽമുളകും കറിവേപ്പിലയും ചേർത്ത് നല്ലതുപോലെ വറുത്തെടുക്കുക ശേഷം അത് മുട്ടയിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇത്ര മാത്രമേയുള്ളൂ പകർത്തി വയ്ക്കാം രുചിയോടെ കഴിക്കാം. Credit : Shamees kitchen
;