Kannur Special Muttayappam : രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയി ഉണ്ടാക്കാനും വൈകുന്നേരം ചൂട് ചായക്ക കഴിക്കാൻ ഒരു പലഹാരമായും ഒരുപോലെ തന്നെ ഉണ്ടാക്കാൻ പറ്റുന്ന ഒരു റെസിപ്പി ആണ് പറയാൻ പോകുന്നത്. ടേസ്റ്റി ആയിട്ടുള്ള മുട്ടയപ്പം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു കപ്പ് പച്ചരി പാത്രത്തിൽ നല്ലതുപോലെ കഴുകി വെള്ളത്തിൽ ഒഴിച്ച് കുതിർക്കാൻ വയ്ക്കുക നന്നായി കുതിർന്നു കഴിയുമ്പോൾ പച്ചരിയെടുത്ത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക.
ശേഷം ഒരു കപ്പ് ചോറ് ചേർത്ത് കൊടുക്കുക ഒരു ടീസ്പൂൺ മൈദപ്പൊടി ചേർത്ത് കൊടുക്കുക. അതോടൊപ്പം ഒരു മുട്ട പൊട്ടിച്ചൊഴിക്കുക. മധുരത്തിന് കാൽകപ്പ് പഞ്ചസാര ചേർത്തു കൊടുക്കുക ശേഷം ടേസ്റ്റ് കൂട്ടുന്നതിന് വേണ്ടി ഒന്നോ രണ്ടോ ഏലക്കായ ചേർത്ത് കൊടുക്കുക കുറച്ചു ഉപ്പ് ചേർത്ത് കൊടുക്കുക ആവശ്യത്തിന് വെള്ളം ചേർത്ത് കൊടുക്കുക .
ഇവയെല്ലാം നല്ലതുപോലെ അരച്ചെടുക്കുക. ഒരു പാത്രത്തിലേക്ക് പകർത്തി അടച്ചു വയ്ക്കുക. കുറച്ച് സമയത്തിന് ശേഷം പുറത്തേക്കെടുക്കുക അര ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക ശേഷം ഉടനെ തന്നെ ഉണ്ടാക്കാം. ഉണ്ണിയപ്പം ഉണ്ടാക്കുന്ന പാത്രത്തിൽ ഉണ്ടാകുമ്പോൾ ആയിരിക്കും കാണാൻ വളരെ ഭംഗിയായി തോന്നുന്നത്..
പാത്രം ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം കുറച്ച് നീയും കൂടി ചേർത്തു കൊടുക്കുക അത് കഴിഞ്ഞ് ഓരോ കുഴിയിലേക്ക് ആവശ്യത്തിന് മാവ് ഒഴിച്ചു കൊടുക്കുക. ഒരു ഭാഗം നല്ലതുപോലെ വെന്തു വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ പകർത്തി വയ്ക്കാവുന്നതാണ് ഇതുപോലെ എല്ലാമാവും തയ്യാറാക്കുക. പലഹാരം എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെടും. Credit : Shamees kitchen