Making Special Evening Egg Snack : വളരെ ടേസ്റ്റിയും എളുപ്പത്തിലും തയ്യാറാക്കാൻ പറ്റുന്ന ഒരു മുട്ട കൊണ്ടുള്ള റെസിപ്പിയാണ് പറയാൻ പോകുന്നത്. ഇത് നിങ്ങൾക്ക് രാവിലെ ബ്രേക്ക് ഫാസ്റ്റ് ആയിട്ടും അതുപോലെ തന്നെ വൈകുന്നേരം ചൂട് കഴിക്കാവുന്നതാണ്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് അരക്കപ്പ് മൈദ ചേർത്ത് കൊടുക്കുക. ശേഷം അതിലേക്ക് ഒരു മുട്ട പൊട്ടിച്ച് അതിന്റെ വെള്ള മാത്രം ചേർത്ത് കൊടുക്കുക. മരക്കപ്പ് പാലു ചേർത്തു കൊടുക്കുക.
ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക രണ്ടു നുള്ള് ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക ശേഷം ഇതെല്ലാം നല്ലതുപോലെ അരച്ചെടുക്കുക. അടുത്തതായി അടിഭാഗം കട്ടിയുള്ള ഒരു പാത്രം എടുക്കുക ശേഷം അതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക ശേഷം ഒരു പച്ചമുളക് ചെറുതായി അരിഞ്ഞത് ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. വളർന്നു വരുമ്പോൾ അതിലേക്ക് കാൽ ടീസ്പൂൺ ഗരം മസാല അര ടീസ്പൂൺ കുരുമുളകുപൊടി, അര ടീസ്പൂൺ പെരുംജീരകപ്പൊടി അര ടീസ്പൂൺ മുളകുപൊടി.
കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പൊടിയുടെ പച്ചമണം മാറുമ്പോൾ ആവശ്യത്തിന് ഉപ്പും കുറച്ചു മല്ലിയിലയും ചേർത്ത് ഇളക്കിയതിന് ശേഷം പകർത്തി വയ്ക്കാം. അടുത്തതായി അടിഭാഗം കട്ടിയുള്ള ഒരു പാത്രം എടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക. ശേഷം ആദ്യം തയ്യാറാക്കി വച്ചിരിക്കുന്ന മാവ് കുറച്ചു ഒഴിച്ചു കൊടുക്കുക അതിനുമുകളിൽ ആയി കൊണ്ട് തയ്യാറാക്കിയ മസാല ഇട്ടുകൊടുക്കുക.
ശേഷം പുഴുങ്ങിയെടുത്ത മുട്ട കനം കുറഞ്ഞ പട്ടത്തിൽ അരിഞ്ഞെടുത്തത് അതിലേക്ക് നിരത്തി വയ്ക്കുക. അതിനു മുകളിലായി കുറച്ച് ഇട്ടുകൊടുക്കുക ഇത് വേണമെങ്കിൽ ഇട്ടുകൊടുത്താൽ മതി. ശേഷം കുറച്ച് ടൊമാറ്റോ സോസ് ഒഴിച്ചു കൊടുക്കുക കുറച്ചു മല്ലിയില ഇട്ടുകൊടുക്കുക ശേഷം അടച്ചു വയ്ക്കുക. മീഡിയം തീയിൽ വെച്ച് അഞ്ചു മിനിറ്റ് അടച്ചു വച്ചതിനുശേഷം തിരിച്ചിട്ടു കൊടുത്തു ആ ഭാഗവും നല്ലതുപോലെ മൊരിയിച്ചെടുക്കുക. രണ്ടുഭാഗം നല്ലതുപോലെ മൊരിഞ്ഞ പാകമാകുമ്പോൾ പകർത്തി വയ്ക്കാം ശേഷം കഴിക്കാം.