Making Of Tasty Maththi Vattichath : മീൻ കറി കഴിക്കാൻ ഇഷ്ടമില്ലാത്തവർ ആരും തന്നെ ഉണ്ടാകില്ല മീൻകറി അതിന്റേതായ രീതിയിൽ ഉണ്ടാക്കി നോക്കൂ ഇഷ്ടമില്ലാത്തവർ പോലും കഴിച്ചു പോകും നിങ്ങൾ മീൻ കറി സാധാരണ ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായി വറ്റിച്ച് കറി ഉണ്ടാക്കിയിട്ടുണ്ടോ. ഇതുപോലെ തയ്യാറാക്കി നോക്കൂ മീൻ വറ്റിച്ചത് ഉണ്ടാക്കിയാൽ ഒരു തരി പോലും ചോറ് ബാക്കി വെക്കാതെ എല്ലാവരും കഴിക്കും.
അതിനായി 450 ഗ്രാം മത്തി നല്ലതുപോലെ കഴുകി വൃത്തിയാക്കി വയ്ക്കുക. അതിനുശേഷം ഒരു മൺപാത്രം ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം കാൽ ടീസ്പൂൺ ഉലുവ ചേർത്ത് പൊട്ടിക്കുക അതിലേക്ക് ഒരു ചെറിയ കഷണം ഇഞ്ചി ചതച്ചതും നാലു വെളുത്തുള്ളി ചതച്ചതും ചേർത്ത് മൂപ്പിക്കുക ശേഷം 20 ചുവന്നുള്ളി ചേർത്തു കൊടുക്കുക.
ഉള്ളി വഴന്നു വരുമ്പോൾ എരിവിന് ആവശ്യമായ മുളകുപൊടി അര ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് പൊടിയുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കി കൊടുക്കുക ശേഷം കറിവേപ്പില ചേർത്ത് കൊടുക്കുക അടുത്തതായി ഒരു തക്കാളി ചെറുതായി അരിഞ്ഞതും രണ്ട് പച്ചമുളകും ചേർത്തു കൊടുക്കുക തക്കാളി നല്ലതുപോലെ വരുമ്പോൾ അതിലേക്ക് മൂന്ന് കുടംപുളിയും ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് ഉപ്പും ചേർത്ത് നല്ലതുപോലെ തിളപ്പിക്കാൻ വയ്ക്കുക .
തിളച്ചു വരുമ്പോൾ മീൻ ചേർത്തു കൊടുക്കുക ശേഷം അടച്ചുവെച്ച് മീൻ വേവിക്കുക. മീൻ നല്ലതുപോലെ വെന്ത് വരികയും വേണം മീൻ കറി ഗ്രേവി പരുവത്തിൽ വറ്റിച്ച് എടുക്കുകയും വേണം. എന്നെ എല്ലാം തെളിഞ്ഞ ഭാഗമാകുമ്പോൾ കുറച്ചു കറിവേപ്പില വിതറി ഇറക്കി വയ്ക്കാം. Credit : Shamees kitchen