Making Of Tasty Spicy Fish Pickle : നമ്മളെല്ലാവരും അച്ചാറുകൾ കഴിക്കാൻ വളരെ ഇഷ്ടപ്പെടുന്നവരാണല്ലോ. കൂടുതൽ ആളുകളും തന്നെ മാങ്ങ നാരങ്ങ എന്നിവ ഉപയോഗിച്ചായിരിക്കും അച്ചാറുകൾ തയ്യാറാക്കാറുള്ളത് എന്നാൽ മീൻ ഇറച്ചി എന്നിവ കൊണ്ട് അച്ചാറുകൾ ഉണ്ടാക്കാറുണ്ട് അതിന്റെ രുചി ഒന്ന് വേറെ തന്നെയാണ്. മീൻ അച്ചാർ തയ്യാറാക്കുമ്പോൾ ഒരു വർഷം വരെ കേടാകാതിരിക്കണമെങ്കിൽ നിങ്ങൾ ഇതുപോലെ തയ്യാറാക്കിയാൽ മതി. എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ 500 ഗ്രാം മീൻ എടുത്ത് മീഡിയം വലുപ്പത്തിലുള്ള കഷ്ണങ്ങൾ ആക്കി അറിയുക ഒട്ടും തന്നെ മുള്ളുകൾ ഉണ്ടാകാൻ പാടില്ല .
ശേഷം അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ ഉപ്പ് അര ടീസ്പൂൺ കുരുമുളകുപൊടി ഒരു ടീസ്പൂൺ വിനാഗിരി എന്നിവ ചേർത്ത് അരമണിക്കൂർ നേരത്തേക്ക് നല്ലതുപോലെ മിക്സ് ചെയ്തു വയ്ക്കുക അതിനുശേഷം ഒരു പാത്രത്തിൽ ഒരു നെല്ലിക്ക വലുപ്പത്തിലുള്ള വാളൻപുളി എടുത്ത് അതിലേക്ക് അരക്കപ്പ് ചൂടുവെള്ളം ഒഴിച്ച് മാറ്റിവയ്ക്കുക അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം മസാല പുരട്ടി വച്ചിരിക്കുന്ന മീൻ ചെറിയ ഗോൾഡൻ ബ്രൗൺ ആകുന്നത് വരെ പൊരിച്ചെടുത്ത് ശേഷം മാറ്റിവെക്കുക.
ശേഷം മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ശേഷം മൂന്ന് ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർക്കുക രണ്ട് ടീസ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. കറിവേപ്പില ചേർത്ത് കൊടുക്കുക നാലു പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക കറിവേപ്പില ചേർക്കുക ഇവയെല്ലാം നല്ലതുപോലെ മൊരിഞ്ഞു വരുമ്പോൾ അതിലേക്ക് 5 ടീസ്പൂൺ കാശ്മീരി മുളകുപൊടി ചേർത്ത് കൊടുക്കുക.
അതോടൊപ്പം എരിവിന് ആവശ്യമായ മുളകുപൊടിയും ചേർക്കുക. ശേഷം കാൽ ടീസ്പൂൺ ഉലുവ പൊടിയും ചേർത്തു കൊടുക്കുക അര ടീസ്പൂൺ കായപ്പൊടിയും അര ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് പൊടികളുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കി യോജിപ്പിക്കുക. എടുത്തു വച്ചിരിക്കുന്ന പുളി വെള്ളം ഒഴിച്ചു കൊടുക്കുക നന്നായി ഇളക്കി യോജിപ്പിക്കുക. ആവശ്യമെങ്കിൽ വെള്ളം ചേർത്തു കൊടുക്കാവുന്നതാണ് ശേഷം വറുത്തു വച്ചിരിക്കുന്ന മീൻ ചേർത്ത് ഇളക്കി യോജിപ്പിക്കുക. 10 മിനിറ്റ് അടച്ചുവെച്ച് വേവിക്കുക നന്നായി ഡ്രൈ ആയി വരുമ്പോൾ പകർത്താം. Credit : Sheeba’s recipes